
ഔഡി Q2 | Photo: Audi India
ജന്മന് ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്ന Q2 ചെറു എസ്.യു.വിയുടെ ബുക്കിങ്ങ് ആരംഭിച്ചു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി ഔഡിയുടെ ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയുമാണ് ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നത്. വാഹനത്തിന്റെ ലോഞ്ച് അധികം വൈകാതെയുണ്ടാകുമെന്നാണ് സൂചന.
2020-ല്‍ ഔഡി ഇന്ത്യയില്‍ എത്തിക്കുന്ന അഞ്ചാമത്തെ വാഹനമാണ് ഔഡി Q2. ഇതിനുപുറമെ, പുതിയ ഒരു സെഗ്മെന്റിലേക്കുള്ള ചുവടുവയ്പ്പായാണ് ഔഡി Q2-ന്റെ വരവിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ യുവ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സ്പോര്‍ട്ടി ഭാവവും മികച്ച പ്രകടനവും ഉറപ്പ് നല്കുന്ന ഈ വാഹനമെത്തുന്നതെന്നും ഔഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഔഡിയുടെ 2.0 ലിറ്റര്‍ ടി.എഫ്.എസ്.ഐ ക്വാട്രോ എന്‍ജിനായിരിക്കും Q2-ന് കരുത്തേകുകയെന്നാണ് റിപ്പോര്‍ട്ട്. ഇത് 190 ബി.എച്ച്.പി പവറും 320 എന്‍.എം ടോര്‍ക്കുമേകും. ഓള് വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനായിരിക്കും ഇതില്‍ നല്‍കുക. 6.5 സെക്കന്റില്‍ പൂജ്യത്തില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ക്യൂ2-ന് സാധിക്കും.
ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ എം.ബി.ക്യു. പ്ലാറ്റ്ഫോമാണ് ഔഡിയുടെ ഈ കുഞ്ഞന്‍ എസ്യുവിക്ക് അടിസ്ഥാനമൊരുക്കുന്നത്. ക്യു3 എസ്.യു.വിയുടെ തൊട്ടുതാഴെ വരുന്ന ഈ വാഹനം ബിഎംഡബ്ല്യു എക്സ്1, മിനി കണ്ട്രിമാന്, നിരത്തുകളിലെത്താനൊരുങ്ങുന്ന മെഴ്സിഡസ് ബെന്‍സ് ജി.എല്‍.എ. തുടങ്ങിയ പ്രീമിയം വാഹനങ്ങളുമായായിരിക്കും മത്സരിക്കുക.
ഔഡിയുടെ ഡിസൈന്‍ ശൈലി പിന്തുടര്ന്നുള്ള രൂപകല്‍പ്പനയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍ഇഡി ഹെഡ്ലൈറ്റും ഡിആര്‍എല്ലും, ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള ബംമ്പര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍വ്യു മിറര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയവയാണ് ടീസറില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ ഹൈലൈറ്റുകള്‍.
Content Highlights: Bookings for the Audi Q2 are now open
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..