സന്യ മൽഹോത്ര പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Instagram/PTI
ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ മോഡലാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ Q8. ബോളിവുഡ് താരങ്ങളിലെ ഔഡി ഉടമസ്ഥരുടെ പട്ടികയില്‍ ഏറ്റവും ഒടുവിലായി ഇടം നേടിയ നടിയാണ് ദംഗല്‍, ലുഡോ തുടങ്ങിയ ചാത്രങ്ങളിലൂടെ പ്രക്ഷകശ്രദ്ധ നേടിയ സന്യ മല്‍ഹോത്ര. രണ്ട് വേരിയന്റുകളിലായി 1.03 കോടി രൂപ മുതല്‍ 1.38 കോടി രൂപ വരെ എക്സ്ഷോറൂം വിലയുള്ള വാഹനമാണ് സന്യയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്.
ആഡംബര സജീകരണങ്ങളാള് സമ്പന്നമായ കണക്ടഡ് കാര്‍ ഔഡി Q8- ഏറ്റവും പ്രോമിസിങ്ങ് നടിയായ സന്യ മല്‍ഹോത്രയ്ക്ക് കൈമാറാന്‍ സാധിച്ചതില്‍ ഔഡി മുംബൈ സൗത്തിന് ഏറെ സന്തോഷമുണ്ട്. നിങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് അഭിനന്ദിക്കുന്നതിനൊപ്പം പുതിയ ഔഡി Q8-ല്‍ അവിസ്മരണീയമായ നിരവധി യാത്രകളും ആശംസിക്കുന്നതായി സന്യ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടെ ഔഡി മുംബൈ സൗത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
ഔഡി ഇന്ത്യയുടെ എസ്.യു.വി. നിരയിലെ ഫ്ളാഗ്ഷിപ്പ് മോഡലാണ് Q8. സിംഗിള്‍ഫ്രെയിം ഒക്ടാഗോണല്‍ റേഡിയേറ്റര്‍ ഗ്രില്ല്, എച്ച്.ഡി. മാട്രിക്സ് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, 3D സിഗ്നേച്ചര്‍ എല്‍.ഇ.ഡി. ഡി.ആര്.എല്‍, 20 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഈ വാഹനത്തിന് പുറം മോടിപിടിപ്പിക്കുന്നത്. ഔഡി ഒരുക്കുന്ന കസ്റ്റമൈസേഷന് ഓപ്ഷനിലൂടെ 54 എക്സ്റ്റീരിയര്‍ കളറും 11 ഇന്റീരിയര്‍ ട്രിമ്മിലേക്കും 9 വുഡൻ ഇന്ലേയിലേക്കുമുള്ള മാറ്റം സാധ്യമാണ്.

ആഡംബരമാണ് അകത്തളത്തിന്റെ ഭാവം. വെന്റിലേറ്റഡ്, മസാജ് സംവിധാനങ്ങളുള്ള സീറ്റുകള്‍, എയര്‍ ക്വാളിറ്റി പാക്കേജ് ഉള്‍പ്പെടെയുള്ള ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, 12.3 ഇഞ്ച് സ്ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഔഡിയുടെ വെര്‍ച്വല്‍ കോക്പിറ്റ്, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് മുന്‍നിരയിലും പിന്നിലുമാണ് ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഔഡിയുടെ ഈ ആഡംബര വാഹനം നിരത്തുകളില്‍ എത്തിയിട്ടുള്ളത്. 3.0 ലിറ്റര്‍ ടി.എഫ്.എസ്.ഐ. എന്‍ജിനാണ് ഔഡി Q8-ന്റെ ഹൃദയം. ഇത് 340 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 250 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനം കേവലം 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള നിരവധി ഫീച്ചറുകളും ഇതിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..