ഗുൽ പനാക് പുതിയ ഇലക്ട്രിക് ഓട്ടോയിക്ക് സമീപം | Photo: Twitter
നടി, നിര്‍മാതാവ് എന്നിവയ്ക്ക് പുറമെ, കടുത്ത വാഹനപ്രേമി എന്ന വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ബോളിവുഡ് താരമാണ് ഗുല്‍ പനാഗ്. ആഡംബര കാറുകളെക്കാളുപരി ഓഫ് റോഡ് വാഹനങ്ങളും ലൈഫ് സ്റ്റൈല്‍ എസ്.യു.വികളുമൊക്കെയാണ് ഗുല്‍ പനാഗിന്റെ ഇഷ്ട വാഹനങ്ങള്‍. സ്വന്തം വിവാഹനത്തിന് വധുവായി അണിഞ്ഞൊരുങ്ങി ബുള്ളറ്റിലെത്തിയ ഈ നടി ഇപ്പോള്‍ അല്‍പ്പം വെറൈറ്റിയായൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ കാലത്ത് മഹീന്ദ്രയുടെ ഇലക്ട്രിക് ഗുഡ്സ് ഓട്ടോയായ സോര്‍ ഗ്രാന്റ് ആണ് ഗുല്‍ പനാഗ് വാങ്ങിയിരിക്കുന്നത്. മഹീന്ദ്ര ഇലക്ട്രിക് വാഹന വിഭാഗം മേധാവിയാണ് ഗുല്‍ പാനഗ് ഇലക്ട്രിക് ഓട്ടോ സ്വന്തമാക്കിയ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ചത്. ഞങ്ങളുടെ ലാസ്റ്റ് മൈല്‍ ഫാമിലിയിലേക്ക സ്വാഗതം ചെയ്യുന്നു, ഈ സൈലന്റ് വര്‍ക്ക്ഫോഴ്സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന കുറിപ്പാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്.
സുമന് മിശ്രയുടെ ട്വീറ്റിന് താഴെയായി പുതിയ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ഗുല്‍ പനാഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്. നടി മഹീന്ദ്രയുടെ ബ്രാന്റ് അംബാസിഡര്‍ ആണോയെന്ന കമന്റുകളാണ് ഈ ചിത്രത്തിന് താഴെയായി പ്രത്യക്ഷപ്പെടുന്നത്. മഹീന്ദ്രയുടെ വാഹനങ്ങളുടെ കടുത്ത ആരാധികയാണെന്നതാണ് ഈ ചോദ്യത്തിന് കാരണം. ഇ-ഓട്ടോയിക്ക് പുറമെ, ഥാര്‍, അള്‍ട്ടുറാസ് ജി4 തുടങ്ങിയ മഹീന്ദ്രയുടെ വാഹനങ്ങളും ഗുല്‍ പനാഗിന്റെ ഗ്യാരേജിലുണ്ട്.
10.24 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററിയും 12 kW ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 50 എന്‍.എമ്മാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്ന ടോര്‍ക്ക്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്ററില്‍ അധികം യാത്ര ചെയ്യാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. നാല് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും. മണിക്കൂറില്‍ 50 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
Content Highlights: Bollywood actress Gul Panag buys Mahindra Zor Grand electric auto
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..