നിരത്ത് നിറയുന്ന ആഡംബരം; ഔഡിയുടെ Q7 എസ്.യു.വി. സ്വന്തമാക്കി നടി അദിതി റാവു ഹൈദരി


82.49 ലക്ഷം രൂപ മുതല്‍ 89.90 ലക്ഷം രൂപ വരെയാണ് ഈ ആഡംബര എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില.  

അദിതി റാവുവിന് ഷോറൂം ജീവനക്കാർ വാഹനം കൈമാറുന്നു | Photo: PTI, Audi Mumbaiwest

'പ്രജാപതി', 'സൂഫിയും സുജാതയും' തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ബോളിവുഡ് നടിയാണ് അദിതി റാവു ഹൈദരി. യാത്രകള്‍ക്കായി പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി അടുത്തിടെ പുറത്തിറക്കിയ Q7 എസ്.യു.വിയുടെ പുതിയ പതിപ്പാണ് അദിതിയുടെ ഗ്യാരേജില്‍ പുതുതായി സ്ഥാനം പിടിച്ച വാഹനം.

ഔഡിയുടെ മുംബൈ വെസ്റ്റ് ഷോറൂമില്‍നിന്നാണ് നടി ഔഡി Q7 സ്വന്തമാക്കിയിരിക്കുന്നത്. 82.49 ലക്ഷം രൂപ മുതല്‍ 89.90 ലക്ഷം രൂപ വരെയാണ് ഈ ആഡംബര എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില. നവാര ബ്ലൂ നിറത്തിലുള്ള വാഹനമാണ് അദിതി സ്വന്തമാക്കിയിട്ടുള്ളത്. അടുത്തിടെ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും മകളും നടിയുമായ ആതിര ഷെട്ടി ഈ വാഹനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് Q7-ന്റെ പുതിയ പതിപ്പ്‌ വിപണിയിലെത്തിയത്.

എന്‍ജില്‍ വരുത്തിയ മാറ്റത്തിന് സമാനമായി ലുക്കിലും മുന്‍ മോഡലിനെക്കാള്‍ ഏറെ സ്‌റ്റൈലിഷായാണ് Q7ന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. ക്രോമിയം സ്ലാറ്റുകളും ബോര്‍ഡറും നല്‍കിയിട്ടുള്ള വലിയ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവം നല്‍കുന്ന ബമ്പറും സ്‌കിഡ് പ്ലേറ്റും വലിപ്പമേറിയ എയര്‍ ഇന്‍ ടേക്കുകള്‍, അലോയി വീലുകള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സൗന്ദര്യം പകരുന്നത്.

ചിട്ടയായി രൂപകല്‍പ്പനയില്‍ ഒരുങ്ങിയിട്ടുള്ള അകത്തളമാണ് Q7-ല്‍ ഉള്ളത്. രണ്ട് സ്‌ക്രീനുകളാണ് സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഗ്ലോസി ബ്ലാക്ക് പാനല്‍ നല്‍കിയാണ് മറ്റ് അലങ്കാര പണികള്‍. അഡ്വാന്‍സ് കണക്ടിവിറ്റി സംവിധാനം, വൈ-ഫൈ ഹോട്ട് സ്‌പോട്ട്, ഔഡി കണക്ട് പോര്‍ട്ട്‌ഫോളിയോ, എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. ലെതര്‍ ആവരണമുള്ള സീറ്റുകളാണ് ഇതിലുള്ളത്. പുതിയ ഡിസൈനിലാണ് സ്റ്റിയറിങ്ങ് വീലും ഒരുക്കിയിട്ടുള്ളത്.

ബി.എസ്.6 നിലവാരത്തിലേക്ക് മാറിയ മൂന്നു ലിറ്റര്‍ വി6 ടി.എഫ്.എസ്.ഐ. എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. ഇത് 340 എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗം. ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഏഴ് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്.

Content Highlights: Bollywood actress Aditi Rao Hydari buys Audi Q7 luxury suv, Aditi Rao Hydari, Audi Q7

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented