റോൾസ് റോയിസ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ്, ഷാരൂഖ് ഖാൻ | Photo: Cartoq, AFP
ബോളിവുഡ് കിങ്ങ് ഷാരൂഖ് ഖാന്റെ യാത്രകള്‍ ഇനി അത്യാഡംബര എസ്.യു.വികളിലെ കിങ്ങായ റോള്‍സ് റോയിസ് കള്ളിനനില്‍. 8.2 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനാണ് ഷാരൂഖ് ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആര്‍ക്ടിക് വൈറ്റ് നിറത്തിലുള്ള കള്ളിനന്‍ അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം വാഹനത്തില്‍ ഏതാനും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയാണ് ഈ വാഹനം സ്വന്തം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ എത്തുന്ന മൂന്നാമത്തെ റോള്‍സ് റോയിസ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ ഷാരൂഖ് ഖാന്റേതെന്നാണ് സൂചന. ഹൈദരാബാദ് സ്വദേശിയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ ആദ്യ ഉടമ. രണ്ടാമത്തെ വാഹനം എത്തിയത് ഒഡീഷയിലെ ഭുവനേശ്വറിലാണെന്നാണ് വിവരം. ഇന്ത്യയില്‍ ഈ വാഹനം സ്വന്തമാക്കുന്ന മൂന്നാമത്തെ വ്യക്തി എന്ന ഖ്യാതിയും ഷാരൂഖാനാണ്. പുറത്തെ നല്‍കിയിട്ടുള്ള നിറത്തിന് സമാനമായി വെള്ളനിറത്തിലെ ലെതറിലാണ് അകത്തളവും ഒരുക്കിയിരിക്കുന്നത്.
റോള്‍സ് റോയിസ് വാഹനശ്രേണിയിലെ ഗോസ്റ്റ്, റെയ്ത്ത്, ഡോണ്‍ കള്ളിനന്‍ എന്നീ നാല് മോഡലുകളുടെയും ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. റെഗുലര്‍ കള്ളിനനില്‍ നിന്ന് വ്യത്യസ്തമായി സ്പിരിറ്റ് ഓഫ് എക്സ്റ്റസി ലോഗോ ഡാര്‍ക്ക് ക്രോമില്‍ ഒരുക്കിയിരിക്കുന്നതാണ് ബ്ലാക്ക് ബാഡ്ജ് മോഡലിന്റെ സവിശേഷത. ഡബിള്‍ ആര്‍ ബാഡ്ജിങ്ങ് സില്‍വര്‍ ഓണ്‍ ബ്ലാക്കാണ്. ഇതിനുപുറമെ, ഗ്രില്ലിന് ചുറ്റിലും സൈഡ് ഫ്രെയിമിലും ബൂട്ട് ഹാന്‍ഡിലിലുമെല്ലാം കറുപ്പണിയിച്ചിട്ടുണ്ട്.
22 ഇഞ്ചാണ് ബ്ലാക്ക് ബാഡ്ജ് പതിപ്പിലെ അലോയി വീല്‍. ചുവപ്പ് നിറത്തിലാണ് ബ്രേക്ക് കാലിപേഴ്‌സ്. സ്യൂയിസൈഡ് ഡോറും പിന്നിലെ വ്യൂയിങ് സ്യൂട്ടും കള്ളിനനെ വ്യത്യസ്തമാക്കും. വ്യൂയിങ് സ്യൂട്ട് സ്വിച്ചിട്ടാല്‍ ബൂട്ട് തുറന്ന് രണ്ട് കസേരകളും ചെറിയ മേശയും പുറത്തേക്ക് വരും. ലെതറിലും ഫാബ്രിക്കിലുമാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാരുടെ വാഹനമാണിത്. പിന്‍നിരയിലുള്ളവര്‍ക്കായി 12 ഇഞ്ച് ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍, ബ്ലൂ-റെയ് പ്ലെയര്‍, ഡിജിറ്റല്‍ ടെലിവിഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
സ്റ്റാന്റേഡ് കള്ളിനനില്‍ ഉപയോഗിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണ് ഈ വാഹനത്തിലും കരുത്തേകുന്നത്. എന്നാല്‍, ബ്ലാക്ക് ബാഡ്ജ് മോഡലില്‍ 28 എച്ച്.പി. പവറും 50 എന്‍.എം. ടോര്‍ക്കും അധികമുണ്ട്. 592 എച്ച്.പി പവറും 900 എന്‍.എം ടോര്‍ക്കുമേകുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. നൈറ്റ് വിഷന്‍ ഫങ്ഷന്‍, പെഡസ്ട്രിയന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അലേര്‍ട്ട്, പനോരമിക് വ്യൂ ഒരുക്കുന്ന നാല് ക്യമാറ, വൈ-ഫൈ ഹോട്ട്സ്പോട്ട്, കൊളീഷന്‍-ക്രോസ് ട്രാഫിക്-ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ് എന്നിവ സുരക്ഷയൊരുക്കും.
Content Highlights: Bollywood actor Shahrukh Khan buys Rolls Royce Cullinan Black Badge
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..