സൽമാൻ ഖാൻ, നിസാൻ പട്രോൾ | Photo: ANI, CS 12 VLOGS
ബോളിവുഡ് താരങ്ങളില്‍ ഭൂരിഭാഗവും റോള്‍സ് റോയിസ് പോലുള്ള ആഡംബര വാഹനങ്ങളും ലംബോര്‍ഗിനി ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് കാറുകളും സ്വന്തമാക്കുമ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വാഹനങ്ങള്‍ സ്വന്തമാക്കുന്ന നടനാണ് സല്‍മാന്‍ ഖാന്‍. ആഡംബരത്തിനൊപ്പം അങ്ങേയറ്റം സുരക്ഷയും ഉറപ്പാക്കുന്ന വാഹനമാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ബുള്ളറ്റ് പ്രൂഫ് സംവിധാനം ഉള്‍പ്പെടെയുള്ള ലാന്‍ഡ് ക്രൂയിസറില്‍ യാത്ര ചെയ്തിരുന്ന അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച.
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ വിദേശ വിപണിയിലും മറ്റും എത്തിച്ചിട്ടുള്ള പട്രോള്‍ എന്ന കരുത്തന്‍ എസ്.യു.വിയാണ് സല്‍മാന്‍ ഖാന്റെ വാഹന ശേഖരത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. പട്രോള്‍ എന്ന വാഹനം നിസാന്‍ ഇന്ത്യയില്‍ എത്തിക്കാത്തതിനാല്‍ തന്നെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് വിവരം. ലാന്‍ഡ് ക്രൂയിസറില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി ബുള്ളറ്റ് പ്രൂഫ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഈ വാഹനവും എത്തിയിരിക്കുന്നതെന്നാണ് വിവരം.
ബി6 അല്ലെങ്കില്‍ ബി7 ലെവല്‍ സുരക്ഷയുടെ അകമ്പടിയോടെയാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. വെടിയുണ്ട പോലും പ്രതിരോധിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളും ബോഡിയുമാണ് ഈ വാഹനത്തിനുള്ളത്. ഇതിനുപുറമെ, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ആക്രമണങ്ങളെയും ഇത് പ്രതിരോധിക്കുമെന്നാണ് വിവരം. 15 കിലോഗ്രാം ടി.എന്‍.ടി. സ്‌ഫോടനത്തില്‍ പോലും ഇത്തരം വാഹനങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ബോഡിക്ക് തീപിടിക്കാതെയും ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിക്കാതിരിക്കാനുള്ള സംവിധാനങ്ങളും ഇവയിലുണ്ട്.
ബോഡിയിലും ഗ്ലാസിലും ഉള്‍പ്പെടെ ഉറപ്പുവരുത്തിയിട്ടുള്ള സുരക്ഷയ്ക്കപ്പുറം ആഡംബരം തുളുമ്പുന്ന അകത്തളവും ഈ വാഹനത്തിന്റെ സവിശേഷതയാണ്. 5.6 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് നിസാന്‍ പട്രോളിന് കരുത്തേകുന്നത്. ഇത് 400 ബി.എച്ച്.പി. പവറും 560 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. റിയര്‍ ലോക്കിങ്ങ് ഡിഫറന്‍ഷ്യല്‍ ഉള്‍പ്പെടെ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. നിലവിലെ ലാന്‍ഡ് ക്രൂയിസറിന് പകരം ഈ വാഹനമായിരിക്കും അദ്ദേഹം ഉപയോഗിക്കുക.
സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനുമെതിരേ വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം അതീവ സുരക്ഷ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ ഗതി നിങ്ങള്‍ക്കും ഉണ്ടാകുമെന്നായിരുന്നു സല്‍മാനെതിരേയുള്ള ഭീഷണി. ഇതിനുപിന്നാലെ സ്വയരക്ഷയ്ക്കായി അദ്ദേഹം തോക്കിനുള്ള ലൈസന്‍സും നേടിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ വാഹനത്തില്‍ ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിലേക്ക് മാറ്റുന്നത്.
Content Highlights: Bollywood actor Salman Khan buys Nissan Patrol SUV with bullet proof safety


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..