ഗ്യാരേജിലെ ആദ്യ ഇ.വി; 1.95 കോടിയുടെ ബി.എം.ഡബ്ല്യു ഐ7 ഇലക്ട്രിക്കുമായി അജയ് ദേവ്ഗണ്‍


2 min read
Read later
Print
Share

544 എച്ച്.പി. പവറും 745 എന്‍.എം. ടോര്‍ക്കുമേകുന്ന ഇരട്ട മോട്ടോറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

അജയ് ദേവ്ഗണും അദ്ദേഹത്തിന്റെ ബി.എം.ഡബ്ല്യു ഐ7 വാഹനവും | Photo: Facebook/Ajay Devgn, CS 12 VLOGS

ബോളിവുഡ് താരങ്ങളിലെ തികഞ്ഞ വാഹനപ്രേമിയാണ് അജയ് ദേവ്ഗണ്‍. മെഴ്‌സിഡീസ് മുതല്‍ റോള്‍സ് റോയിസ് വരെയുള്ള ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. എന്നാല്‍, തന്റെ വാഹന ശേഖരത്തിലേക്ക് ആദ്യത്തെ ഇലക്ട്രിക് വാഹനം എത്തിച്ചിരിക്കുകയാണ് താരമിപ്പോള്‍. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡലായ ഐ7 ആണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം.

1.95 കോടി രൂപയാണ് ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് മോഡലായ ഐ7-ന്റെ എക്‌സ്‌ഷോറൂം വില. ബി.എ.ഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയായ ഐ സീരീസിന്റെ ഏറ്റവും വില കൂടി വാഹനമാണിതെന്നാണ് വിവരം. ഏപ്രില്‍ മാസം അവസാനത്തോടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ വാഹനം കഴിഞ്ഞ ദിവസം നിരത്തുകളില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്വിലൈറ്റ് പര്‍പ്പിള്‍ പേള്‍ മെറ്റാലിക്ക് എന്ന സവിശേഷ നിറത്തിലുള്ള വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

കാഴ്ച്ചയില്‍ ബി.എം.ഡബ്ല്യു സെവന്‍ സീരീസുമായി സാമ്യമുള്ള മോഡലാണ് ഐ7. കിഡ്‌നി ഷേപ്പ് ഗ്രില്ല്, താഴ്ന്നിരിക്കുന്ന ബമ്പര്‍, ചരിഞ്ഞിറങ്ങുന്ന റൂഫ് എന്നിവയാണ് സെവന്‍ സീരീസിനെ ഓര്‍മിപ്പിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പേര് സൂചിപ്പിക്കുന്ന ഐ എന്ന ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള പുതിയ അലോയി വീല്‍ ഇലക്ട്രിക് വാഹനത്തിന്റെ മാത്രം ഡിസൈന്‍ സവിശേഷതയായാണ് വിലയിരുത്തുന്നത്.

അകത്തളത്തിലെ ആഡംബരവും സ്‌റ്റൈലിങ്ങുമെല്ലാം സെവന്‍ സീരീസിനെ ഓര്‍മപ്പെടുത്തുന്നവയാണ്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന വീഡിയോ സ്ട്രീമിങ്ങ് സാധ്യമാകുന്ന 31.3 ഇഞ്ച് 8കെ സ്‌ക്രീന്‍, ഇന്‍ഫോടെയ്ന്‍മെന്റ് ആക്‌സസ് ചെയ്യുന്നതിനും ടെംപറേച്ചര്‍ നിയന്ത്രിക്കുന്നതിനുമൊക്കെയായി ഡോര്‍ പാഡില്‍ നല്‍കിയിട്ടുള്ള സ്‌ക്രീന്‍ തുടങ്ങിയവയെല്ലാം ഈ വാഹനത്തിന്റെ ആഡംബര വെളിവാക്കുന്ന ഫീച്ചറുകളാണ്.

544 എച്ച്.പി. പവറും 745 എന്‍.എം. ടോര്‍ക്കുമേകുന്ന ഇരട്ട മോട്ടോറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. രണ്ട് ആക്‌സിലുകളിലുമായാണ് മോട്ടോറുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 101.7 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 591 മുതല്‍ 625 കിലോമീറ്റര്‍ വരെ റേഞ്ചും ഉറപ്പാക്കുന്നുണ്ട്. 4.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 239 കിലോമീറ്ററാണ്.

പെര്‍ഫോമെന്‍സും ആഡംബരവും ഉള്‍പ്പെടെ വലിയ വാഹന കളക്ഷനാണ് അജയ് ദേവ്ഗണിനുള്ളത്. റോള്‍സ് റോയിസ് കള്ളിനന്‍, മസരാറ്റി ക്വാട്രോപോര്‍ട്ട്, മുന്‍തലമുറ എക്സ്7, മെഴ്സിഡസ് ബെന്‍സ് എസ്-ക്ലാസ്, വോള്‍വോ എക്സ്.സി90, ഔഡി എസ്5 സ്പോര്‍ട്ട്ബാക്ക്, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, മിനി കൂപ്പര്‍, ഔഡി ക്യൂ7, മെഴ്സിഡസ് ബെന്‍സ് ജിഎല്‍-ക്ലാസ്, ബി.എം.ഡബ്ല്യു Z4 തുടങ്ങിയ വാഹന ശേഖരത്തിലേക്കാണ് ഐ7 ഇലക്ട്രിക്കും എത്തിയിരിക്കുന്നത്.

Content Highlights: Bollywood actor Ajay Devgn buys BMW i7 electric sedan, His first electric luxury car

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
BYD Atto-3

2 min

കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങള്‍, ഒറ്റദിവസം 200 ആറ്റോ-3; മാസ് എന്‍ട്രിയുമായി ബി.വൈ.ഡി.

Sep 21, 2023


BYD Atto 3

1 min

ബി.വൈ.ഡി.-ആറ്റോ 3 വിപണിയില്‍; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 521 കി.മീ, വില 33.99 ലക്ഷം

Nov 16, 2022


Mahindra Bolero Neo

2 min

ബൊലേറൊ നിയോയെ നെഞ്ചിലേറ്റി ഇന്ത്യക്കാര്‍; ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചത് വമ്പന്‍ ബുക്കിങ്ങ്

Aug 9, 2021


Most Commented