ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍ പിടിക്കാന്‍ മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍


1 min read
Read later
Print
Share

അമേരിക്കിയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്.

ബോബി ചെമ്മണ്ണൂർ, റോൾസ് റോയിസ് ഫാന്റം | Photo: Mucum Auctions|Mathrubhumi

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ റോള്‍സ് റോയിസ് ലേലത്തില്‍വെച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ആ വാഹനം സ്വന്തമാക്കുന്നതിനായി ലേലത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളില്‍ അറിയിച്ചിരിക്കുന്നത്.

അമേരിക്കിയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്സൈറ്റായ മേകം ഓക്ഷന്‍സില്‍ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. നിലവില്‍ ഈ വാഹനം ട്രംപിന്റെ ഉടമസ്ഥതയിലല്ല. 2010-ലാണ് ഈ റോള്‍സ് റോയ്‌സ് ഫാന്റം ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കുന്നത്.

നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഈ ആഡംബരവാഹനം ഒടിയിട്ടുള്ളത്. 2010-ല്‍ റോള്‍സ് റോയ്സ് പുറത്തിറക്കിയ 537 യൂണിറ്റുകളില്‍ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വില.

വാഹനം വാങ്ങുന്നവര്‍ക്കായി ട്രംപിന്റെ ഓട്ടോഗ്രാഫ് പതിപ്പിച്ചിട്ടുള്ള യൂസേഴ്‌സ് മാനുവലും നല്‍കുന്നുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക് എന്നാണ് യൂസേഴ്‌സ് മാനുവലില്‍ എഴുതിയിരിക്കുന്നത്. തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയ അത്യാഡംബര ഫീച്ചറുകളും ഈ ഫാന്റത്തിനുള്ളില്‍ ഒരുങ്ങിയിട്ടുണ്ട്.

കരുത്തേറിയ 6.75 ലിറ്റര്‍ വി-12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഫാന്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 453 ബി.എച്ച്.പി.പവറും 720 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോ മീറ്ററാണ്.

Content Highlights: Boby Chemmanur Planning To Buy Donald Trump's Rolls Royce Phantom

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Honda Elevate

3 min

ഇപ്പോള്‍ പെട്രോള്‍, ഹൈബ്രിഡും ഇലക്ട്രിക്കും പിന്നാലെ; ഹോണ്ടയുടെ ഭാവി നിര്‍ണയിക്കാന്‍ എലിവേറ്റ്

Jun 8, 2023


electric car

2 min

വൈദ്യുത വാഹനത്തിലേക്ക്‌ കേരളവും, കാര്‍ യാത്രാ ചെലവ് മാസം 5000 ത്തില്‍ നിന്ന് 1000 ത്തിലേക്ക്‌

Jan 6, 2022


Ford Ecosport

2 min

ബിഎസ്-6 എന്‍ജിന്‍ ഫോര്‍ഡ് ഇക്കോ സ്‌പോട്ട് കേരളത്തിലുമെത്തി; വില 8.04 ലക്ഷം മുതല്‍

Feb 2, 2020

Most Commented