ബി.എം.ഡബ്ല്യു എക്‌സ്.എം. ലേബൽ റെഡ് | Photo: BMW Group
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ വാഹനനിരയിലേക്ക് പുതിയ ഒരു ഫ്‌ളാഗ്ഷിപ്പ് മോഡല്‍ അവതരിപ്പിച്ചു. ബി.എം.ഡബ്ല്യു എക്‌സ്.എം. ലേബല്‍ റെഡ് എന്ന് പേരിട്ടിരിക്കുന്ന ഈ എസ്.യു.വി. ലിമിറ്റഡ് എഡിഷന്‍ മോഡലായാണ് പുറത്തിറക്കുന്നത്. ലോകത്തുടനീളമുള്ള വിപണികള്‍ക്കായി 500 യൂണിറ്റ് മാത്രം നിര്‍മിക്കുന്ന ഈ വാഹനം 2023 ഷാങ്ഹായ് മോട്ടോര്‍ ഷോയിക്ക് മുന്നോടിയായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലുക്കിലും ഫീച്ചറിലും ലിമിറ്റഡ് എഡിഷന്റേതായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കിലും പെര്‍ഫോമെന്‍സാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. വി8 പെട്രോള്‍ എന്‍ജിനൊപ്പം ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 737 ബി.എച്ച്.പി. പവറും 1000 എന്‍.എം. ടോര്‍ക്കുമാണ് ഇവ ഉത്പാദിപ്പിക്കുന്നത്. 19.2 kWh ബാറ്ററിയുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. 3.5 മണിക്കൂറില്‍ ഇത് പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ആന്റി-റോള്‍ ബാര്‍, എം കോംപൗണ്ട് ബ്രേക്കുകള്‍ എന്നിവ ഈ വാഹനത്തിലെ സുരക്ഷ കാര്യക്ഷമമാക്കും.
ബി.എം.ഡബ്ല്യുവിന്റെ എക്‌സ്.എം. മോഡലില്‍ അല്‍പ്പം മിനുക്കുപണികള്‍ വരുത്തിയാണ് ലേബല്‍ റെഡ് പതിപ്പ് എത്തിച്ചിരിക്കുന്നത്. ലൈറ്റുകള്‍ തിളങ്ങുന്ന ഗ്രില്ല്, ഗ്രില്ലില്‍ ഉള്‍പ്പെടെ വാഹനത്തിന്റെ പല ഭാഗങ്ങളിലായി നല്‍കിയിട്ടുള്ള ചുവപ്പ് നിറത്തിലുള്ള ആക്‌സെന്റുകളും ബോര്‍ഡറുകളുമാണ് ഈ വാഹനത്തെ വേറിട്ടതാക്കുന്നത്. 23 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഈ വാഹനത്തിലുള്ളത്. അലോയി വീലിലും ചുവപ്പ് നിറത്തിലുള്ള അലങ്കാരപ്പണികള്‍ നല്‍കിയിട്ടുണ്ട്.
.jpg?$p=b2a01ff&&q=0.8)
എക്‌സ്.എം. മോഡലിനെ ലേബല്‍ റെഡ് ആക്കിയതിന്റെ മാറ്റങ്ങള്‍ അകത്തളത്തിലും നല്‍കിയിട്ടുണ്ട്. എ.സി. വെന്റുകള്‍ക്ക് ചുറ്റിലും ചുവപ്പ് നിറത്തിലുള്ള ബോര്‍ഡറും സീറ്റുകളില്‍ നല്‍കിയിട്ടുള്ള ചുവപ്പ് തുന്നലുമാണ് പ്രധാനമായി എടുത്തുകാണിക്കുന്നത്. 12.3 ഇഞ്ച് വലിപ്പവും 14.9 ഇഞ്ച് വലിപ്പവുമുള്ള സ്‌ക്രീനുകളാണ് അകത്തളത്തിലെ മറ്റൊരു സവിശേഷത. ഹെഡ്അപ്പ് ഡിസ്‌പ്ലേ സ്റ്റാന്റേഡ് ഫീച്ചറാണ്. 1475 വാട്ട് ബി ആന്‍ഡ് ഡബ്ല്യു സൗണ്ട് സിസ്റ്റമാണ് ഇതില്‍ നല്‍കിയിട്ടുള്ളത്.
ഈ വാഹനത്തിന്റെ വില നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. സ്റ്റാന്റേഡ് എക്‌സ്.എം. മോഡലിന് 2.6 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ മോഡലിനെക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ലേബല്‍ റെഡ് മോഡലിനെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ സൂപ്പര്‍ എസ്.യു.വികളുമായായിരിക്കും ഈ മോഡല്‍ കൊമ്പുകോര്‍ക്കുക. ലംബോര്‍ഗിനി ഉറുസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി.എക്‌സ് 707 എന്നീ വാഹനങ്ങളാണ് പ്രധാനപ്പെട്ട എതിരാളുകള്‍.
Content Highlights: BMW XM Label Red Debuts soon, Only 500 Units Will Be Made, BMW XM Label Red


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..