-
ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് മോഡലായ X7 നിരയിലേക്ക് എം50ഡി എന്ന പുതിയ വേരിയന്റ് കൂടിയെത്തുന്നു. X7 നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാകുന്ന ഈ മോഡലിന് 1.63 കോടി രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. എക്സ് 30d ഡീസല്‍, എക്സ് എക്സ് 40i പെട്രോള്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് ബിഎംഡബ്ല്യു X7 ആദ്യമെത്തിയിരുന്നത്.
3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ, ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 395 ബിഎച്ച്പി പവറും 760 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓള് വീല്‍ ഡ്രൈവ് മോഡില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഈ വേരിയന്റില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. 5.4 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും എം50ഡിക്ക് കഴിയും.
ബിഎംഡബ്ല്യുവിന്റെ എം സ്പോര്‍ട്ട് പാക്കേജിലുള്ള സ്പോര്‍ട്ടി ബംമ്പറുകള്‍, എം അലോയി വീല്‍, ട്വിന്‍ എക്സ്ഹോസ്റ്റ് ടിപ് എന്നിവയാണ് മറ്റ് വേരിയന്റുകളില്‍ നിന്ന് പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. ക്രോം ആവരണമുള്ള ലാര്‍ജ് ട്വിന്‍ കിഡ്നി ഗ്രില്ല്, ലേസര്‍ ലൈറ്റ് ഹെഡ്ലാമ്പ്, എയര്‍ ഡാമുകള്‍ നല്‍കിയുള്ള ബംമ്പര്‍. സ്കിഡ് പ്ലേറ്റ് എന്നിവ മറ്റ് വേരിയന്റുകളിലേത് തുടരും.
ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അഞ്ച് സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, ആംബിയന്റ് ലൈറ്റിങ്ങ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ അകത്തളത്തെ ഫീച്ചര്‍ സമ്പന്നമാക്കുന്നുണ്ട്. റിയര്‍ സീറ്റുകളിലും എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍ നല്‍കുന്നുണ്ട്.
ആറ് എയര്‍ ബാഗ്, അറ്റന്റീവ്നെസ് അസിസ്റ്റെന്‍സ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോള്, കോര്‍ണറിങ്ങ് ബ്രേക്ക് കണ്ട്രോള്, ഇലക്ട്രോണിക്കലി കണ്ട്രോള്ഡ് ഓട്ടോമാറ്റിക് ഡിഫറന്‍ഷ്യല്‍ ബ്രേക്ക്, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റന്‍സ്, ഹില്‍ ഡിസെന്റ് കണ്ട്രോള്, റിവേഴ്സ് അസിസ്റ്റന്‍സ്, 360 ഡിഗ്രി ക്യാമറ എന്നിവയാണ് X7-ന്റെ പുതിയ വേരിയന്റില്‍ സുരക്ഷയൊരുക്കുന്നത്.
Content Highlights: BMW X7 M50d Launched In India Price Starts From 1.63 crores
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..