Image Courtesy: MotorBeam
ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് മോഡലായ X7 എസ്യുവിയുടെ നിര കൂടുതല്‍ വിപുലമാകുന്നു. X7 എക്സ്ഡ്രൈവ് 30d ഡിപിഇ എന്ന വേരിയന്റ് അവതരിപ്പിച്ചാണ് ഈ വാഹനത്തിന്റെ നിര വികസിപ്പിച്ചിരിക്കുന്നത്. X7 എസ്യുവിലെ അടിസ്ഥാന മോഡലായ X7 എക്സ്ഡ്രൈവ് 30d ഡിപിഇയ്ക്ക് 92.50 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
X7-ന്റെ എക്സ് ഡ്രൈവ് 30d ഡിപിഇ സിഗ്നേച്ചര്‍ പതിപ്പിനെക്കാള്‍ 10 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റായ എക്സ് ഡ്രൈവ് 40ഐ സ്പോര്‍ട്ട് വേരിയന്റിനെക്കാള്‍ 14 ലക്ഷം രൂപയും കുറവാണ് പുതിയ പതിപ്പിന്. പുതിയ വേരിയന്റും പൂര്‍ണമായും ഇറക്കുമതി ചെയ്താണ് നിരത്തുകളില്‍ എത്തുന്നതെന്നാണ് സൂചന.
എക്സ് ഡ്രൈവ് 30d ഡിപിഇ സിഗ്നേച്ചര്‍ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റും ഒരുങ്ങുന്നത്. എന്നാല്‍, ലേസര്‍ ലൈറ്റ് ഹെഡ്ലാമ്പ്, റൂഫ് റെയില്‍, സോഫ്റ്റ് ക്ലോസ് ഡോര്‍ ഫങ്ഷന്, ഫൈവ് സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, വെന്റിലേറ്റ് സീറ്റുകള്‍ എന്നിവ പുതിയ വേരിയന്റില്‍ നല്‍കിയിട്ടില്ല. അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പ്, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് എന്നിവ ഇതില്‍ നല്‍കിയിട്ടുണ്ട്.
12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മ്യൂസിക്കും മാപ്പിനും മറ്റുമായി 20 ജിബി ഹാര്‍ഡ് ഡ്രൈവ് എന്നിവ പുതിയ വേരിന്റിലെ ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, റിയര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീന്‍, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ വേരിയന്റിലില്ല.
സിഗ്നേച്ചര്‍ കിഡ്നി ഗ്രില്‍, 21 ഇഞ്ച് അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, പനോരമിക് ത്രീ പാര്‍ട്ട് ഗ്ലാസ് റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ഹൈ-ഫൈ ലൗഡ് സ്പീക്കര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകള്‍ ഈ പുതിയ വേരിയന്റിലും നല്‍കിയിട്ടുണ്ട്.
ഒമ്പത് എയര്‍ബാഗ്, ആക്ടീവ് പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്ട്രോള്, എബിഎസ് വിത്ത് ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് ഫങ്ഷന്, ഹില്‍ ഡിസെന്റ് കണ്ട്രോള്, കോര്‍ണറിങ്ങ് ബ്രേക്ക് കണ്ട്രോള്, ഡൈനാമിക് ബ്രേക്ക് കണ്ട്രോള്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്ട്രോള്, ട്രാക്ഷന്‍ കണ്ട്രോള് തുടങ്ങിയവ X7 എക്സ്ഡ്രൈവ് 30d ഡിപിഇ വേരിയന്റില്‍ സുരക്ഷയൊരുക്കും.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ വേരിയന്റിന്റെ ഹൃദയം. ഇത് 260 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കുമേകും. എട്ടു സ്പീഡ് സ്റ്റെപ്പ് ട്രോണിക് സ്പോര്‍ട്ട് ട്രാന്‍സ്മിഷനാണ് ഇതിലുള്ളത്.
Content Highlights: BMW SUV Model X7Xdrive 30d DPE Variant Launched
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..