ഡംബര എസ്.യു.വി.യായ 'എക്‌സ് 7'-ന് പ്രത്യേക പതിപ്പുമായി ബി.എം.ഡബ്ല്യു. എത്തി. 'ഡാര്‍ക്ക് ഷാഡോ' എന്ന പ്രത്യേക പതിപ്പിന് 2.02 കോടി രൂപയാണ് എക്‌സ്ഷോറും വില. ബി.എം.ഡബ്ല്യു. നിരയിലെ ഏറ്റവും വലിയ എസ്.യു.വി.കളിലൊന്നായ എക്‌സ് 7-ന്റെ ആദ്യ പ്രത്യേക പതിപ്പാണ് ഡാര്‍ക്ക് ഷാഡോ. 

500 എണ്ണം മാത്രം നിര്‍മിക്കുന്ന വാഹനം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. 500 എണ്ണം സൗത്ത് കാലിഫോര്‍ണിയയിലെ പ്ലാന്റില്‍ നിര്‍മിച്ചാണ് ലോകത്തിലെ വ്യത്യസ്ത വിപണികളിലെത്തുക. ഇന്ത്യയ്ക്കായി എത്രയെണ്ണം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

ആകര്‍ഷണം

ഫ്രോസണ്‍ ആര്‍ട്ടിക് ഗ്രേ മെറ്റാലിക് എന്ന പെയിന്റാണ് ഈ എസ്.യു.വി.യുടെ ഏറ്റവും വലിയ ആകര്‍ഷണം. ഹെഡ്ലാമ്പുകള്‍ക്ക് ഒഴിച്ച് വാഹനത്തിന്റെ പുറംഘടകങ്ങള്‍ക്കെല്ലാം കറുപ്പു നിറമാണ്. ബി.എം.ഡബ്ല്യു. സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവത്തിലുള്ളത്. 22 ഇഞ്ച് ജെറ്റ് ബ്ലാക് മാറ്റ് ഫിനിഷ് എം. ലൈറ്റ് അലോയ് വീലുകള്‍ എന്നിവ സൗന്ദര്യം കൂട്ടുന്നു.

BMW X7 Dark Shadow Edition

ആറ്‌, ഏഴ് സീറ്റിങ് പൊസിഷനുകളില്‍ ഡാര്‍ക്ക് ഷാഡോ എഡിഷന്‍ ലഭ്യമാണ്. ഇന്റീയറിയറും കറുപ്പില്‍ കുളിച്ചാണ് നില്‍ക്കുന്നത്. മെമ്മറിയുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന മുന്‍ സീറ്റുകളാണ്. നൈറ്റ് ബ്ലാക്ക്, ബ്ലൂ എന്നീ നിറങ്ങളിലുള്ള സീറ്റ് കോമ്പിനേഷനാണ്. കൂടാതെ അഞ്ച് സോണ്‍ എ.സി., സൈ ലോഞ്ച് പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

67 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഡാര്‍ക്ക് ഷാഡോ എഡിഷന്‍ എത്തുന്നുണ്ട്. ഡാഷ്ബോര്‍ഡും മറ്റും ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. ഫീച്ചറുകളും മറ്റും എക്‌സ് 7-ന്റെ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ളതു തന്നെയാണ്.

എക്‌സ് 7-ന്റെ ഉയര്‍ന്ന വകഭേദമായി എം.50ഡി-യെ അടിസ്ഥാനപ്പെടുത്തിയാണ് ഡാര്‍ക്ക് ഷാഡോയുടെ നിര്‍മാണം. 400 ബി.എച്ച്.പി. കരുത്തും 760 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 3.0 ലീറ്റര്‍, ആറ്‌ സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. വെറും 5.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ കരുത്തനാകും.

Content Highlights: BMW Dark Shadow Edition, Special Edition Vehicle, BMW X7 SUV