-
ഇന്ത്യയിലെ മുന്‍നിര ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യു ഉപയോക്താക്കള്‍ക്കായി എക്സ്റ്റന്റഡ് കെയര്‍ പ്ലസ് സര്‍വീസ് ക്യാംപയിന് ഒരുക്കുന്നു. ബിഎംഡബ്ല്യു വാഹനങ്ങളുടെ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസുകള്‍ പ്രീമണ്‍സൂണ്‍-ഇലക്ട്രിക് ചെക്കപ്പുകളിലൂടെ ബിഎംഡബ്ല്യു വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം ഒരുക്കുന്നത്.
33 പോയന്റ് ചെക്ക് സര്‍വീസാണ് ബിഎംഡബ്ല്യു എക്സ്റ്റന്റഡ് കെയറിലുള്ളത്. കമ്പനി അടുത്തിടെ അവതരിപ്പിച്ച കോണ്ടാക്ട്ലെസ് എക്സ്പീരിയന്‍സ് സംവിധാനത്തിലൂടെയാണ് സര്‍വീസ് ബുക്കുചെയ്യേണ്ടത്. ഇതിലൂടെ തന്നെ സര്‍വീസിനുള്ള തീയതിയും സമയവും നിശ്ചയിക്കാനുള്ള സൗകര്യവും ഉപയോക്താക്കള്‍ക്ക് ഒരുക്കുന്നുണ്ടെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു.
സര്‍ക്കാര്‍ സുരക്ഷ നിര്‍ദേശമനുസരിച്ച് കമ്പനിയുടെ പ്രതിനിധികള്‍ വാഹനം വീട്ടിലെത്തി സ്വീകരിക്കുകയും സര്‍വീസ് നടപടികള്‍ക്ക് ശേഷം കാര്‍ സാനിറ്റൈസ് ചെയ്ത ഉപയോക്താക്കള്‍ക്ക് മടക്കി വീട്ടിലെത്തിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. സര്‍വീസ് സംബന്ധിച്ച പണമടക്കലിനും മറ്റുമായി ബിഎംഡബ്ല്യു സുരക്ഷിതമായ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനും അവതരിപ്പിച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു ഉപയോക്താക്കള്‍ക്ക് ബെസ്റ്റ് ഇന്‍ ക്ലാസ് കെയര്‍ ഒരുക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. കാര്യക്ഷമമായ സര്‍വീസ് സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കാനാണ് എക്സ്റ്റന്റഡ് കെയര്‍ പ്ലസ് ഒരുക്കിയിരിക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ആക്ടിങ്ങ് പ്രസിഡന്റ് അര്‍ലിന്‍ഡോ ടെക്സീര അഭിപ്രായപ്പെട്ടു.
വാഹനമേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ധരാണ് ബിഎംഡബ്ല്യു സര്‍വീസ് മേഖലയിലുള്ളത്. ബിഎംഡബ്ല്യു ഉപയോക്താക്കള്‍ക്ക് പ്രീമിയം സേവനങ്ങള്‍, സാങ്കേതിക സേവനങ്ങള്‍, വാറണ്ടികള്‍, പാര്‍ട്സ് ലോജസ്റ്റിക്സ്, ആക്സസറികള്‍, ലൈഫ് ടൈം കസ്റ്റര്‍മര്‍ സപ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ കമ്പനി പ്രധാനം ചെയ്യുന്നുണ്ട്.
Content Highlights: BMW Announce Extended Care Plus Service Campaign For Their Vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..