ര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന് ഈ വര്‍ഷം ഇന്ത്യയില്‍ നല്ല തുടക്കം. 2020 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപാദം ബിഎംഡബ്ല്യുവും മിനിയും ചേര്‍ന്ന് 2482 വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചത്. ഇതില്‍ ബിഎംഡബ്ല്യുവിന്റെ 2365 വാഹനങ്ങളും മിനിയുടെ 117 യൂണിറ്റുമാണ് വിറ്റഴിച്ചിട്ടുള്ളത്. 

വില്‍പ്പനയുടെ 50 ശതമാനവും പ്രദേശികമായി നിര്‍മിച്ച എസ്‌യുവി മോഡലുകളാണെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിട്ടുള്ളത്. ബിഎംഡബ്ല്യുവിന്റെ എസ്‌യുവി മോഡലുകളായ X1, X3, X5, X7 എന്നീ വാഹനങ്ങളാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇതില്‍ തന്നെ X3, X5 സീരീസുകളാണ് ഏറ്റവുമധികം വിറ്റഴിച്ചതെന്നും ബിഎംഡബ്ല്യു അറിയിച്ചു. 

ബിഎംഡബ്ല്യുവിന്റെ ചെറുകാര്‍ നിര്‍മാതാക്കളായ മിനിക്കും മികച്ച നേട്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയ മാര്‍ച്ച് മാസത്തിലുള്‍പ്പെടെ 117 യൂണിറ്റാണ് മിനിയില്‍ നിന്നും പുറത്തിറങ്ങിയത്, ഇതില്‍ 60 ശതമാനവും പ്രദേശികമായി നിര്‍മിച്ച മിനിയുടെ കണ്‍ട്രിമാന്‍ എന്ന മോഡലാണെന്നാണ് റിപ്പോര്‍ട്ട്.

ബിഎംഡബ്ല്യുവിന്റെ ഇരുചക്രവാഹന വിഭാഗമായ മോട്ടോറാഡും വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 1024 ആഡംബര ബൈക്കുകളാണ് ബിഎംഡബ്ല്യു മോട്ടോറാഡില്‍ നിന്നും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നിരത്തിലിറങ്ങിയത്. ബിഎംഡബ്ല്യുവിന്റെ ജി 310ജിഎസ്, ജി 310 ആര്‍ എന്നീ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ മികച്ച വരവേല്‍പ്പ് ലഭിച്ചിരിന്നു.

Content Highlights: BMW and Mini Sell 2482 Unit Cars In First Quarter Of This Year