ഹീന്ദ്രയില്‍ നിന്ന് പുതിയ ഒരു എസ്‌യുവി പുറത്തിറങ്ങാനൊരുങ്ങുകയാണ്. മഹീന്ദ്ര-സാങ്‌യോങ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റെക്‌സ്റ്റണിന്റെ അടുത്ത തലമുറയായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന എക്‌സ്‌യുവി-700 എന്നാണ് സൂചനകള്‍. ഇതേത്തുടര്‍ന്ന് പഴയ റെക്‌സ്റ്റണിനെ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കുകയാണ് നിര്‍മാതാക്കള്‍.

എസ്‌യുവി ശ്രേണിയില്‍ അവതരിപ്പിച്ചിട്ടും ആദ്യവരവില്‍ വലിയ ശ്രദ്ധ നേടാതിരുന്ന വാഹനമാണ് റെക്‌സ്റ്റണ്‍ ആര്‍എക്‌സ് 7. എന്നാല്‍, ഈ അവഗണന മാറ്റാനുറച്ചാണ് റെക്‌സ്‌ടോണ്‍, എക്‌സ്‌യുവി-700 ആയി രണ്ടാം വരവിനൊരുങ്ങുന്നത്. ഇതിനുമുന്നോടിയായാണ് പഴയ തലമുറ റെക്‌സ്റ്റണിന് വന്‍ വില കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 

25.99 ലക്ഷം രൂപയായിരുന്ന റെക്‌സ്റ്റണ്‍ ആര്‍എക്‌സ്-7 മോഡല്‍ 17 ലക്ഷം രൂപയ്ക്ക് വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. ടൊയോട്ട ഫോര്‍ച്യൂണറിനോടും ഫോര്‍ഡ് എന്‍ഡേവറിനോടും മത്സരിക്കാനിറക്കിയ റെക്‌സ്റ്റണാണ് ഇപ്പോള്‍ ഇന്നോവയെക്കാളും എക്‌സ്‌യുവി-500 നെക്കാളും കുറഞ്ഞ വിലയില്‍ വില്‍പനയ്ക്ക് ഒരുങ്ങുന്നത്.  

17 ലക്ഷം രൂപയില്‍ താഴെ ഷോറുമില്‍ നിന്ന് ലഭിക്കുന്ന റെക്‌സ്റ്റണ്‍ ആര്‍എക്‌സ്-7 ഇന്‍ഷുറന്‍സും റോഡ് ടാക്‌സും ഉള്‍പ്പെടെ 20 ലക്ഷം രൂപയ്ക്ക് നിരത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്. 

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 2.7 ലിറ്റര്‍ എന്‍ജിനിലാണ് പഴയ റെക്‌സ്റ്റണ്‍ നിരത്തിലെത്തിയിരുന്നത്. 2696 സിസി എന്‍ജിന്‍ 186 ബിഎച്ച്പി പവറും 402 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, പുതിയ മോഡലില്‍ 2.2 ലിറ്റര്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

Content Highlights: Before New Mahindra XUV700 launch – Old Rexton being sold at Rs 17 lakhs