ഡ്രൈവറിന്റെ ഉറക്കം അറിയുന്ന കാര്‍; അവാര്‍ഡ് നേട്ടത്തില്‍ തിളങ്ങി വിദ്യാര്‍ഥികളുടെ 'വണ്ടി' ഇ-കാര്‍


ബാറ്ററിയുടെ ചൂട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലെ ഹൈലൈറ്റ്. പി.സി.എം.1 ടെട്രഡെക്‌നോള്‍ എന്ന പദാര്‍ഥമാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.

വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് കാർ

ന്തരാഷ്ട്രതലത്തില്‍ പുരസ്‌കാര നേട്ടവുമായി തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഇലക്ട്രിക് കാര്‍. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ആക്‌സിയ ടെക്‌നോളജീസിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച ഇ-കാര്‍ ഇന്തോനേഷ്യയില്‍ നടന്ന ഷെല്‍ ഇക്കോ മാരത്തണിലാണ് താരമായത്. മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡുപോണ്ട പുരസ്‌കാരവും പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചതിനുള്ള പ്രത്യേക പരാമര്‍ശവും ഈ വാഹനത്തിന് ലഭിച്ചു.

ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിങ്ങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തിലെ 19 വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പ്രവേഗയാണ് വണ്ടി എന്ന പേരില്‍ ഈ ഇലക്ട്രിക് കാര്‍ ഒരുക്കിയത്. ലോകത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തങ്ങളെ പിന്തള്ളിയാണ് വണ്ടി ഈ നേട്ടത്തിന് അര്‍ഹമായത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദുവാണ് സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ കണ്ടുപിടിത്തത്തിന് ആവശ്യമായ ഫണ്ടും ഗ്രാന്റും അനുവദിച്ച് നല്‍കിയത്.



ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ടീമുകളാണ് ഇന്തോനേഷ്യയിലെ പെര്‍ടാമിന മണ്ഡലിക സര്‍ക്യൂട്ടില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികളുടെ എന്‍ജിനീയറിങ്ങ് മികവ് വര്‍ധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹാര്‍ദമായി ഇത് ഉപയോഗപ്പെടുത്താനും ഈ മത്സരം വേദിയായെന്ന് പ്രവേഗ ടീം ലീഡറായ കല്ല്യാണി എസ്. കുമാര്‍ പറഞ്ഞു. രാജ്യാന്തരതലത്തിലെ നേട്ടത്തെ വലിയ പ്രാധാന്യത്തോടെ കാണുന്നുവെന്നും തുടര്‍ന്നും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും ആക്‌സിയ ടെക്‌നോളജീസ് മേധാവി ജിജിമോന്‍ ചന്ദ്രന്‍ ഉറപ്പുനല്‍കി.

ബാറ്ററിയുടെ ചൂട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലെ ഹൈലൈറ്റ്. പി.സി.എം.1 ടെട്രഡെക്‌നോള്‍ എന്ന പദാര്‍ഥമാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപുറമെ, വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങാതിരിക്കാനും അദ്ദേഹം ഡ്രൈവിങ്ങിനുള്ള അവസ്ഥയിലാണെന്ന് ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെ സഹായത്തോടെയാണ് ഈ വാഹനത്തിലെ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചിട്ടുള്ളത്.

പരിസ്ഥിതി സൗഹാര്‍ദമായ വസ്തുകള്‍ ഉപയോഗിച്ചാണ് വാഹനം നിര്‍മിച്ചിട്ടുള്ളത്. കടുവ സ്രാവുകളുടെ രൂപത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനിലാണ് വണ്ടി ഇലക്ട്രിക് കാര്‍ ഒരുക്കിയിരിക്കുന്നത്. ഈടുറപ്പുള്ള അസംസ്‌കൃത വസ്തുകള്‍ ഉപയോഗിച്ച് വാഹനത്തിന്റെ വശങ്ങള്‍ ഒരുക്കിയിരിക്കുന്നതിനൊപ്പം പുനരുപയോഗിച്ച തുണിയും ഗ്ലാസ് ഫൈബറും കൊണ്ടാണ് അടിഭാഗം തീര്‍ത്തിട്ടുള്ളത്. മുമ്പ് ആസാപിന്റ പരിപാടിയിലും ഈ വാഹനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlights: barton hill engineering college students make electric car from scrapes, Electric Car Vandi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented