പാഴ്‌വസ്തുക്കളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഇലക്ട്രിക് കാര്‍ ഇനി ലോകമറിയും


പ്രകൃതിയില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും റീസൈക്കിള്‍ ചെയ്ത വസ്തുക്കളാണ് കാറിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് കാർ

തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഇലക്ട്രിക് കാര്‍ രാജ്യാന്തര എനര്‍ജി എഫിഷ്യന്റ് മത്സരമായ ഷെല്‍ ഇക്കോ മാരത്തണിന്റെ അവസാന ഘട്ടത്തിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ആക്‌സിയ ടെക്‌നോളജീസിന്റെ മേല്‍നോട്ടത്തില്‍, കേരള സര്‍ക്കാരിന്റെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (ASAP) പിന്തുണയോടെയാണ് വിദ്യാര്‍ഥികള്‍ ഈ കാര്‍ രൂപകല്‍പ്പന ചെയ്തത്.

ഒക്ടോബര്‍ 11 മുതല്‍ 16 വരെ ഇൻഡൊനീഷ്യയിലെ പെര്‍ട്ടമിന മണ്ഡലിക സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് യോഗ്യത നേടിയിട്ടുള്ള അഞ്ച് ടീമുകളില്‍ ഒന്നാണ് ബാര്‍ട്ടന്‍ ഹിൽ എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യര്‍ഥികളുടേത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിഭാഗത്തിലെ 19 വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ പ്രവേഗയാണ് വണ്ടി എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാര്‍ നിര്‍മിച്ചിരിക്കുന്നത്. പ്രവേഗ ടീം ഫാക്കല്‍റ്റി അഡൈ്വസര്‍ അനീഷ് കെ. ജോണ്‍ ആണ് പദ്ധതിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക് കാര്‍ എന്നതിന് പുറമെ, ഈ വാഹനത്തിന്റെ ഡിസൈന്‍ ശൈലിയാണ് വേറിട്ട് നില്‍ക്കുന്നത്. പ്രകൃതിയില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും റീസൈക്കിള്‍ ചെയ്ത വസ്തുക്കളാണ് കാറിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒപ്റ്റിമല്‍ എയറോഡൈനാമിക്‌സും കുറഞ്ഞ ഭാരവും ഉപയോഗിപ്പെടുത്തി കാര്‍ബണ്‍ എമിഷന്‍ ഏറ്റവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനം ഒരുക്കിയത്. ആക്‌സീവയുടെ പിന്തുണ സോഫ്റ്റ്‌വെയര്‍ ഡിസൈനിങ്ങില്‍ കരുത്തേകിയെന്ന് ടീം ലീഡര്‍ കല്ല്യാണ് എസ്.കുമാര്‍ പറഞ്ഞു.

അന്താരാഷ്ട്ര മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ യോഗത്യ നേടിയത് ഏറെ സന്തോഷകരമാണ്. നൂതനമായ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ കാണിക്കുന്ന ആവേശം അഭിനന്ദനാര്‍ഹമാണ്. ബി.എം.ഡബ്ല്യു ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഞങ്ങള്‍ സോഫ്റ്റ്‌വെയര്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതിനൊപ്പം ഈ വിദ്യാര്‍ഥികള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ആക്‌സിയ ടെക്‌നോളജീസ് സ്ഥാപകനായ ജിജിമോന്‍ ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

റോയല്‍ ഡച്ച് ഷെല്‍ പി.എല്‍.സി. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന അന്താരാഷ്ട്ര മത്സരമാണ് ഷെല്‍ ഇക്കോ മാരത്തണ്‍. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ഡിസൈനുകളും ന്ിര്‍മിച്ച വാഹനങ്ങളും അവയുടെ കാര്യക്ഷമതയുമെല്ലാം ഈ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ഇലക്ട്രിക്, ഗ്യാസോലിന്‍ വിഭാഗങ്ങളിലുള്ള സൂപ്പര്‍ മൈലേജ് കാറുകള്‍ പ്രദര്‍ശിപ്പിക്കുകയെന്നതാണ് ഈ പ്രശസ്തമായ ഈ ഊര്‍ജ കാര്യക്ഷമത മത്സരത്തിന്റെ സുപ്രധാന ലക്ഷ്യം.

Content Highlights: barton hill engineering college students make electric car from scrapes, Electric Car Vandi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented