ചൈനീസ് വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതയിലുള്ള എംജി മോട്ടോഴ്‌സ് അധികം വൈകാതെ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. എസ്.യു.വി മോഡലായ ഹെക്ടറാണ് എംജിയില്‍ നിന്ന് ആദ്യമെത്തുകയെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഹെക്ടറിന് തൊട്ടുതാഴെ എസ്.യു.വി ശ്രേണിയില്‍ ബെയ്ജന്‍ 510 മോഡലും SAIC ഇന്ത്യയിലെത്തിക്കുമെന്ന്‌ സൂചന. 

ഇന്ത്യന്‍ നിരത്തില്‍ ബെയ്ജന്‍ 510-യുടെ പരീക്ഷണ ഓട്ട ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. അതേസമയം ഈ മോഡല്‍ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണമെന്നും എംജി നല്‍കിയിട്ടില്ല. വിദേശ വിപണികളില്‍ 110 ബിഎച്ച്പി പവറും 146 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബെയ്ജന്‍ 510-യ്ക്ക് കരുത്തേകുന്നത്. ഇന്ത്യയിലെത്തുമ്പോഴും ഈ എന്‍ജിന്‍ തുടര്‍ന്നേക്കും. ഹ്യുണ്ടായ് ക്രെറ്റ, നിസാന്‍ കിക്ക്‌സ് എന്നിവയാകും ഇതിന്റ എതിരാളികള്‍. 

Also Read - ആദ്യ എംജി എസ്.യു.വി ജീപ്പ് കോംപസിനെക്കാള്‍ വലുത്

MG

Content Highlights; Baojun 510 SUV spotted in India