ജാജ് നിരയില്‍ മികച്ച വിജയം കൈവരിച്ച പള്‍സര്‍ ശ്രേണിയിലേക്ക് പുതിയ അംഗമെത്തി. സ്‌പോര്‍ട്ടി രൂപത്തില്‍ സ്ട്രീറ്റ് ഫൈറ്റര്‍ പള്‍സര്‍ NS160 മോഡലാണ് ബജാജ് അവതരിപ്പിച്ചത്. 82,400 രൂപയാണ് വാഹനത്തിന്റെ പുണെ എക്‌സ്‌ഷോറൂം വില. ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രാബല്യത്തില്‍ വന്ന് ജൂലായ് ഒന്ന് മുതലാണ് NS 160-യുടെ വില്‍പ്പന ആരംഭിക്കുക. വിലയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ 160-ക്കും പള്‍സര്‍ 180-ക്കും ഇടയിലാണ് പുതിയ NS 160-യുടെ സ്ഥാനം. 

Pulsar NS160

നിലവില്‍ തുര്‍ക്കി, നേപ്പാള്‍ വിപണികളില്‍ പള്‍സര്‍ NS 160 വില്‍പ്പനയ്ക്കുണ്ട്. ബജാജ് കുടുംബത്തിലെ തലമുതിര്‍ന്ന പള്‍സര്‍ NS 200-നോട് ചേര്‍ന്നു നില്‍ക്കുന്ന രൂപമാണ് വാഹനത്തിനുള്ളത്. 135 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. തൊട്ടുതാഴെയുള്ള പള്‍സര്‍ NS 150-യെക്കാള്‍ 5 കിലോഗ്രാം കുറവാണിത്. സുസുക്കി ജിക്‌സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160 R, ടിവിഎസ് അപ്പാച്ചെ RTR 160, യമഹ FZ-S എന്നിവയാണ് ഇവിടെ പള്‍സര്‍ NS 160 -യുടെ പ്രധാന എതിരാളികള്‍. 

NS 160

ഗ്ലോബല്‍ മോഡലില്‍ സിംഗിള്‍ ABS (ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം) ലഭ്യമാണെങ്കിലും ഇന്ത്യന്‍ സ്‌പെക്കില്‍ ഈ അധിക സുരക്ഷാ സംവിധാനം ഉള്‍പ്പെടുത്തിയിട്ടില്ല. മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷയൊരുക്കുക.  160.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ പരമാവധി 8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്പി കരുത്തും പരമാവധി 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 

Pulsar NS 160