ആനന്ദ് മഹീന്ദ്ര, ചിരാഗ് ഷെട്ടി | Photo: PTI/ANI
73 വര്‍ഷം പഴക്കമുള്ള ബാഡ്മിന്റണ്‍ ടീം ചാമ്പന്‍ഷിപ്പില്‍ ആദ്യമായി സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ തേടി അഭിനന്ദന പ്രവാഹനമാണെന്നുന്നത്. ചരിത്ര നേട്ടത്തിനുള്ള ആദരമായി കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ഇതില്‍ തന്നെ ഡബിള്‍സിനായി ഇറങ്ങിയ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മഹീന്ദ്രയുടെ മേധാവി ആനന്ദ് മഹീന്ദ്ര.
വേറിട്ട അഭിനന്ദനവും ചിരാഗ് ഷെട്ടിയുടെ മറുപടിയും ട്വിറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കായിക രംഗത്ത് ഇന്ത്യയുടെ ഉയര്‍ച്ചയുടെ യുഗമാണിത്. നമ്മുടെ രാജ്യത്തുടനീളം എല്ലാവരും ഇഷ്ടപ്പെടുകയും കളിക്കുകയും ചെയ്യുന്ന കയിക വിനോദമാണിത്. തോമസ് കപ്പിനെയും അതില്‍ ആധിപത്യം പുലര്‍ത്തിയ ഇൻഡാെനീഷ്യയുടെ റൂഡി ഹാര്ട്ടോണോയെ പോലെയുള്ളവരെ കുറിച്ച് വായിച്ചാണ് ഞാന്‍ വളര്‍ന്നത് ഇന്ന് നമ്മള് ആ ഇൻഡൊനീഷ്യയെ തുടച്ചുനീക്കി. നമ്മുടെ സമയം വന്നിരിക്കുന്നു എന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്.
ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ് ബാഡ്മിന്റണ്‍ താരം ചിരാഗ് ഷെട്ടി തന്നെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. നന്ദി സര്, ഞാന്‍ അടുത്തിടെ മഹീന്ദ്രയുടെ ഒരു എക്സ്.യു.വി.700- ബുക്ക് ചെയ്തിട്ടുണ്ട്. അത് ഉടനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹം ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റീന് മടുപടിയായി നല്‍കിയത്. പൊട്ടിച്ചിരിക്കുന്ന ഇമോജിയോടെയാണ് ചിരാഗ് ആനന്ദ് മഹീന്ദ്രയോട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചോദ്യവും ഉത്തരവുമായി ട്വീറ്റ് പിന്നേയും നീണ്ടിട്ടുണ്ട്.
എക്സ്.യു.വി.700 ചാമ്പ്യന്മാരുടെ ചോയിസ് അയിട്ടുള്ളതിനാല് ഈ വാഹനം എത്രയും പെട്ടെന്ന് നിങ്ങളിലെത്തിക്കാന്‍ പരിശ്രമിക്കും. ഒരു കാര്യം കൂടി പറയട്ടെ, ഞാന്‍ എന്റെ ഭാര്യക്കായി ഒരു മഹീന്ദ്ര എക്സ്.യു.വി.700 ബുക്കുചെയ്തിട്ടുണ്ട്. അതും ഇപ്പോഴും ക്യൂവിലാണ്. ആഗോള വിതരണ ശൃംഖലയില്‍ നേരിട്ടിട്ടുള്ള തടസ്സങ്ങള്‍ എല്ലാ വാഹന കമ്പനികളെയും ബാധിച്ചിട്ടുണ്ട്. താന്‍ ബുക്ക് ചെയ്തിട്ടും കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് ആനന്ദ് മഹീന്ദ്ര ചിരാഗ് ഷെട്ടിയെ അറിയിച്ചിരിക്കുന്നത്.
2021 സെപ്റ്റംബറിലാണ് മഹീന്ദ്രയുടെ XUV700- വിപണിയില്‍ എത്തുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 25,000 ഉപയോക്താക്കള്‍ക്ക് പ്രത്യേകം വിലയില്‍ വാഹനം നല്‍കുമെന്ന് അറിയിച്ച് സെപ്റ്റംബര്‍ ഏഴിനാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിത്. നിര്‍മാതാക്കളെ പോലും ഞെട്ടിച്ചുകൊണ്ട് ആദ്യ മണിക്കൂറില്‍ തന്നെ 25,000 ആളുകളാണ് XUV700 ബുക്കുചെയ്തത്. നാല് മാസം വരെയാണ് ബുക്കിങ്ങ് കാലാവധി പറഞ്ഞിരുന്നത്. വേരിയന്റിന്റെ അടിസ്ഥാനത്തല്‍ ഇത് പിന്നെയും ഉയരുന്നുണ്ട്.
MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്ജിന് 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Watch Video | കരുത്ത് കാട്ടി Mahindra XUV700
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..