ബി.എസ്.6 രണ്ടാം ഘട്ടത്തിലേക്ക്; വാഹനങ്ങളുടെ വിലയില്‍ വരാനിരിക്കുന്നത് വമ്പന്‍ വര്‍ധനവ്


ഡീസല്‍ കാറുകളുടെയും ഹൈബ്രിഡ് കാറുകളുടെയും വിലയിലെ അന്തരം കുറയാന്‍ ഇതു കാരണമായേക്കും.

പ്രതീകാത്മക ചിത്രം | Photo: PTI Photo|R Senthil Kumar

വാഹനങ്ങള്‍ക്കുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബി.എസ്. 6 രണ്ടാംഘട്ടം നടപ്പാക്കുന്നതോടെ അടുത്ത സാമ്പത്തികവര്‍ഷം ആദ്യം വാഹനങ്ങള്‍ക്ക് വിലകൂടും. ബി.എസ്. 6 മലിനീകരണ മാനദണ്ഡങ്ങള്‍ റോഡുകളില്‍ പാലിക്കണമെന്നതാണ് രണ്ടാംഘട്ടത്തില്‍ പ്രാബല്യത്തിലാവുക. ആദ്യഘട്ടത്തില്‍ ലബോറട്ടറി സാഹചര്യത്തില്‍ പാലിക്കപ്പെട്ടാല്‍ മതിയായിരുന്നു.

പുതിയ വ്യവസ്ഥകള്‍ വരുന്നതോടെ എന്‍ജിന്‍ ഒപ്ടിമൈസേഷന്‍, നൈട്രജന്‍ മലിനീകരണം കുറയ്ക്കാനുള്ള പുതിയ സംസ്‌കരണ സംവിധാനങ്ങള്‍, മലിനീകരണ വസ്തുക്കള്‍ കണ്ടെത്താനുള്ള സെന്‍സറുകള്‍ തുടങ്ങിയവ അധികമായി സ്ഥാപിക്കേണ്ടി വരും.ഡീസല്‍ വാഹനങ്ങളില്‍ ഇതിനായി 75,000 മുതല്‍ 80,000 രൂപ വരെയും പെട്രോള്‍ വാഹനങ്ങള്‍ക്ക് 25,000 മുതല്‍ 30,000 രൂപ വരെയും അധികച്ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഡീസല്‍ കാറുകളുടെയും ഹൈബ്രിഡ് കാറുകളുടെയും വിലയിലെ അന്തരം കുറയാന്‍ ഇതു കാരണമായേക്കും.

കാറുകള്‍ ഉള്‍പ്പടെയുള്ള യാത്രാ-വാണിജ്യ വാഹനങ്ങളുടെ വിലയിലാണ് വര്‍ധനവുണ്ടാകുക. യൂറോ 6നു തുല്യമായ ബിഎസ് 6-ന്റെ രണ്ടാം ഘട്ടം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തത്സമയം മലിനീകരണ തോത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കേണ്ടിവരിക.

നിശ്ചിത തോതില്‍ കൂടുതല്‍ മലിനീകരണമുണ്ടായാല്‍ വാഹനം സര്‍വീസ് ചെയ്യാനുള്ള നിര്‍ദേശം ലൈറ്റുകളിലൂടെ നല്‍കുകയാണ് ചെയ്യുക. ഇന്ധനം കത്തുന്നതിന്റെ അളവ് നിയന്ത്രിക്കുന്നതിന് കംപ്യൂട്ടര്‍ പ്രോഗാം ചെയ്ത ഫ്യുവല്‍ ഇന്‍ജക്ടറുകളും ഉള്‍പ്പെടുത്തേണ്ടിവരും. എഞ്ചിനിലേയ്ക്ക് എത്തിക്കുന്ന ഇന്ധനത്തിന്റെ അളവും സമയവും നിയന്ത്രിക്കാന്‍ ഈ സംവിധാനം ഉപകരിക്കും.

Content Highlights: B.S.6 seconf phase; vehicle price will increase, bs6 vehicle in india, euro6 vehicle, pollution


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented