ആഡംബര വാഹനങ്ങളിലേക്ക് ഔഡിയുടെ തുറുപ്പുചീട്ട്; അടിപൊളി ലുക്കില്‍ Q3 വരുന്നു


. വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളുടെയും പുതുമകളുടെയും ചെറിയൊരു ഭാഗം ഉള്‍ക്കൊള്ളിച്ചാണ് ടീസര്‍

ഔഡി Q3 | Photo: Audi International

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എസ്.യു.വി. മോഡലായ Q3-യുടെ പുതുതലമുറ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഉത്സവ സീസണിന്റെ ഭാഗമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ആഡംബര എസ്.യു.വിയുടെ ടീസര്‍ ചിത്രങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഔഡിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എ8L എത്തിയതിന് പിന്നാലെയാണ് എസ്.യു.വികളിലും കുഞ്ഞന്‍ മോഡലുകളില്‍ എന്നാണ് Q3-യുടെ പുതിയ മോഡലും വരവിനൊരുങ്ങുന്നത്.

അവതരണത്തിന് മുന്നോടിയായി Q3-യുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. വാഹനത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളുടെയും പുതുമകളുടെയും ചെറിയൊരു ഭാഗം ഉള്‍ക്കൊള്ളിച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. കാര്‍ബണ്‍ ഫൈബറില്‍ ഒരുങ്ങിയിട്ടുള്ള റിയര്‍ വ്യൂ മിററും ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ബി. പില്ലറും റൂഫ് റെയില്‍സുമാണ് ഔഡി പുറത്തിറക്കിയിട്ടുള്ള ടീസറില്‍ നല്‍കിയിട്ടുള്ളത്. നിരവധി മാറ്റങ്ങള്‍ ഇനിയുമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹെക്‌സഗണല്‍ ഗ്രില്ലാണ് പുതുതലമുറ ഔഡി വാഹനങ്ങള്‍ക്ക് പ്രധാനമായും സൗന്ദര്യമേകുന്നത്. ഇത് Q3-യിലും സ്ഥാനം പിടിക്കും. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പുകള്‍, ഔഡിയുടെ സിഗ്നേച്ചര്‍ ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവത്തിലുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. അലോയി വീലുകളിലും പുതുമ പ്രതീക്ഷിക്കാമെന്നാണ് വിവരം. പിന്നില്‍ എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പിനൊപ്പം പുതുക്കി പണിതിരിക്കുന്ന ബമ്പറും നല്‍കിയാണ് Q3-യുടെ വരവ്.

ഇന്റീരിയര്‍ ഡിസൈനില്‍ ഫ്യൂച്ചറിസ്റ്റ് ആയിട്ടുള്ള മാറ്റങ്ങളായിരിക്കും വരുത്തുക. 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയായിരിക്കും അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഫ്യൂച്ചറിസ്റ്റിക് എന്ന വിശേഷണം ഏറ്റവുമധികം യോജിക്കുന്ന വെര്‍ച്വല്‍ കോക്പിറ്റ്, പുതിയ സ്റ്റിയറിങ്ങ് വീല്‍ എന്നിവയും ഇന്റീരിയര്‍ പ്രതീക്ഷിക്കുന്ന പുതുമയാണ്. കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും ഇതില്‍ ഒരുങ്ങിയേക്കും.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 187 ബി.എച്ച്.പി. പവറായിരിക്കും ഉത്പാദിപ്പിക്കുക. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനൊപ്പം ഔഡിയുടെ ക്വാഡ്രോ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ ഒരുങ്ങുന്നുണ്ട്. ബി.എം.ഡബ്ല്യു X1, മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എ, വോള്‍വോ എക്‌സ്.സി.40 തുടങ്ങിയ വാഹനങ്ങളായിരിക്കും പുതിയ ഔഡി Q3-യുടെ പ്രധാന എതിരാളികള്‍.

Content Highlights: Audi Q3 Compact SUV Teased, Audi luxurious suv Q3 launch soon in India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented