ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എസ്.യു.വി. മോഡലായ Q5-ന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ വാഹനങ്ങള്‍ ബി.എസ്.6 നിലവാരത്തിലേക്ക് മാറിയതിന് പിന്നാലെ നിരത്തൊഴിഞ്ഞ ഈ വാഹനം 18 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 2020 ഏപ്രില്‍ മാസത്തിലാണ് ഔഡി Q5-ന്റെ ബി.എസ്.4 മോഡല്‍ ഇന്ത്യന്‍ നിരത്തുകളോട് വിടപറഞ്ഞത്. 

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഔറംഗബാദിലെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള പുതിയ Q5-ന് യഥാക്രമം 58.93 ലക്ഷവും 63.77 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ബെന്‍സ് ജി.എല്‍.സി, ബി.എം.ഡബ്ല്യു X3, വോള്‍വോ XC60 തുടങ്ങിയ വാഹനങ്ങളുമായാണ് Q5 മത്സരിക്കുന്നത്. 

മുന്‍ഗാമിയെക്കാള്‍ സ്റ്റൈലിഷാണ് പുതിയ മോഡലിന്റെ വരവ്. ക്രോമിയം ആവരണത്തില്‍ വെര്‍ട്ടിള്‍ സ്ലാറ്റുകള്‍ നല്‍കിയുള്ള സിംഗിള്‍ ഫ്രെയിം ഗ്രില്ലാണ് ഈ വാഹനത്തിന് മസ്‌കുലര്‍ ഭാവം നല്‍കുന്നത്. സ്‌കിഡ് പ്ലേറ്റ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന വലിപ്പം കുറഞ്ഞ ഹെഡ്‌ലാമ്പും ഡി.ആര്‍.എല്ലും, ക്രോമിയം സ്ട്രിപ്പിന്റെ ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, വലിപ്പമുള്ള ബമ്പര്‍ തുടങ്ങിയവ മുന്‍വശത്തെ മസ്‌കുലര്‍ ഭാവത്തിന് മുതല്‍കൂട്ടാവുന്നുണ്ട്.

Audi Q5

സില്‍വര്‍ ഫിനീഷിങ്ങിലുള്ള അഞ്ച് സ്‌പോക്ക് അലോയി വീല്‍, ക്രോമിയം വിന്‍ഡോ ബോര്‍ഡര്‍ എന്നിവ വശങ്ങളെ ആകര്‍ഷകമാക്കുന്നുണ്ട്. ലളിതമായാണ് പിന്‍ഭാഗത്തിന്റെ രൂപകല്‍പ്പന. ഹാച്ച്‌ഡോറില്‍ മാത്രം ഒതുങ്ങുന്ന എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, രണ്ട് ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ക്രോമിയം ബാര്‍, സ്‌കിഡ് പ്ലേറ്റും റിഫ്‌ളക്ഷന്‍ ലൈറ്റ് ബാറും നല്‍കിയിട്ടുള്ള ഡ്യുവല്‍ ടോണ്‍ ബമ്പര്‍ തുടങ്ങിയവ ഈ ആഡംബര എസ്.യു.വിയുടെ പിന്‍ഭാഗവും അലങ്കരിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ പുതിയ A4-ലേതിന് സമാനമായാണ് ഈ വാഹനത്തിന്റെ അകത്തളവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഔഡിയുടെ മൂന്നാം തലമുറ എം.ഐ.ബി സാങ്കേതികവിദ്യയില്‍ 10.1 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. സ്റ്റിയറിങ്ങ് വീല്‍, സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളില്‍ പുതുമ നിഴലിക്കുന്നുണ്ട്. നിരവധി കണക്ടഡ് ഫീച്ചറുകളും ഈ വാഹനം ഒരുക്കുന്നുണ്ട്.

ബി.എസ്-6 എന്‍ജിനിലേക്ക് മാറിയതാണ് ഈ വാഹനത്തിലെ മെക്കാനിക്കല്‍ ഫീച്ചറുകളിലെ പുതുമ. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടി.എഫ്.എസ്.ഐ. പെട്രോള്‍ എന്‍ജിനാണ് ഈ എസ്.യു.വിയുടെ ഹൃദയം. ഇത് 247 ബി.എച്ച്.പി. പവറും 370 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 12 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എന്‍ജിനൊപ്പം നല്‍കിയിട്ടുണ്ട്. ഏഴ് സ്പീഡ് ട-ട്രോണിക് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്‍സ്മിഷന്‍. 6.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 

Content Highlight: Audi India launches the Audi Q5 in a striking new avatar, Audi Q5 Facelift Model, Audi Cars.