Photo: Audi India
ആഡംബര കാര്‍നിര്‍മാതാക്കളായ ഔഡി നടപ്പുവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ ഇരട്ടയക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നു. കഴിഞ്ഞവര്‍ഷം വിപണിയില്‍ 101 ശതമാനം വളര്‍ച്ചനേടാന്‍ കമ്പനിക്കായിട്ടുണ്ട്. ഈ വര്‍ഷവും ഇതേ രീതിയില്‍ മെച്ചപ്പെട്ട വളര്‍ച്ച നേടാനാകുമെന്ന് ഔഡി ഇന്ത്യ മേധാവി ബല്‍ബീര്‍ സിങ് ധില്ലന് പറഞ്ഞു. 3,500 കാറുകളാണ് കഴിഞ്ഞവര്‍ഷം കമ്പനി ഇന്ത്യയില്‍ വിറ്റത്.
കേരളം ഔഡിയുടെ പ്രധാന വിപണികളിലൊന്നാണ്. സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പി.പി.എസ്. മോട്ടോഴ്സിനെ പുതിയ ഡീലര്‍ പങ്കാളിയായി നിയമിച്ചതായും ബല്‍ബീര്‍സിങ് അറിയിച്ചു.
കൊച്ചിയില്‍ ഒരു ഷോറൂമും (ഔഡി കൊച്ചി) കോഴിക്കോടും (ഔഡി സര്‍വീസ് കോഴിക്കോട്), തിരുവനന്തപുരത്തുമടക്കം (ഔഡി സര്‍വീസ് തിരുവനന്തപുരം) മൂന്ന് വര്‍ക് ഷോപ്പുകളുമാണ് ഔഡിക്ക് കേരളത്തിലുള്ളത്. ഔഡിയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ 4-5 ശതമാനം വിഹിതം കേരളത്തില്‍ നിന്നാണ്.
ഇതുവരെ 3,000 കാറുകളാണ് സംസ്ഥാനത്ത് വിറ്റഴിച്ചിട്ടുള്ളത്. കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ അഞ്ച് ശതമാനം ഇലക്ട്രിക് കാറുകളാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 15 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. 2033-ഓടെ സമ്പൂര്‍ണ ഇ.വി. നിര്‍മാണ കമ്പനിയാകാനാണ് ഔഡി നോക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..