ര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് എസ്.യു.വി. ഔഡി ഇട്രോണ്‍, ഔഡി ഇട്രോണ്‍ സ്‌പോര്‍ട്ബാക് എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. രണ്ട് മോഡലുകളും അഞ്ച് ലക്ഷം രൂപ നല്‍കി audi.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ഡീലര്‍ഷിപ്പുകള്‍ വഴിയോ ബുക്ക് ചെയ്യാം. ജൂലായ് 22-ന് വാഹനം വിപണിയിലെത്തും.

ഔഡിയുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ-ട്രോണ്‍ ഇലക്ട്രിക് കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വാഹനത്തിന് വരവ് നീട്ടി വയ്ക്കുകയായിരുന്നു. അതേസയമം, ഇലക്ട്രിക് ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്നും ഔഡി അഭിപ്രായപ്പെട്ടിരുന്നു.

ഔഡി ഗ്ലോബല്‍ ലൈനപ്പിലെ ആദ്യ പ്രൊഡക്ഷന്‍ ഇലക്ട്രിക് മോഡലായിരുന്നു ഇട്രോണ്‍. ഔഡി കാറുകളുടെ തലയെടുപ്പ്‌ പ്രകടമാകുന്ന മോഡലാണ് ഇ-ട്രോണ്‍. ആക്ടീവ് ഫ്ളാപ്പ്സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍, റിയര്‍വ്യൂ മിററിന് പകരം എ പില്ലറുകളില്‍ നല്‍കിയിട്ടുള്ള ക്യാമറകള്‍ എന്നിവ തികച്ചും പുതിയ ഫീച്ചറുകളാണ് ഔഡിയുടെ അത്യാഡംബരഭാവം ഇന്റീരിയറിലും നിറയുന്നുണ്ട്. 

ഡ്യുവല്‍മോട്ടോറാണ് രണ്ട് മോഡലിനും കരുത്തു പകരുന്നതെങ്കിലും രണ്ടും വ്യത്യസ്തമാണ്. 300 കിലോവാട്ട്/408 എച്ച്.പി.യും 664 എന്‍.എം. ടോര്‍ക്കും നല്‍കുന്നതാണ് ഇവയുടെ ഡ്യുവല്‍മോട്ടോര്‍ സെറ്റപ്പ്. 95 കെ.ഡബ്ല്യു.എച്ച്. ശേഷിയുള്ള ബാറ്ററിയില്‍നിന്ന് പവറെടുത്ത് 5.7 സെക്കന്‍ഡില്‍ 100 കി.മീ. വേഗം കൈവരിക്കാന്‍ ശേഷിയുണ്ട്. 

ഒറ്റത്തവണ ചാര്‍ജിലൂടെ 400 കിലോമീറ്ററില്‍ അധികം റേഞ്ചാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്.  മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത.  8.5 മണിക്കൂര്‍ കൊണ്ട് കാര്‍ ചാര്‍ജ് ചെയ്യാവുന്ന 11 കെ.ഡബ്ല്യു. എ.സി. ഹോം ചാര്‍ജറാണ് മറ്റൊരു സവിശേഷത. ഇന്ത്യയില്‍ മെഴ്‌സിഡീസ് ബെന്‍സ് EQC, ജാഗ്വാര്‍ ഐ-പേസ് എന്നീ വാഹനങ്ങളാണ് ഇ-ട്രോണിന്റെ എതിരാളികള്‍.

Content Highlights: Audi E-Tron Electric SUV To Launch On July 22; Booking Open