എസ്.യു.വികളിലെ വേഗരാജന്‍, കരുത്തരില്‍ കരുത്തന്‍; ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX707 ഇന്ത്യയിലേക്ക്


ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഫ്ളാഗ്ഷിപ്പ് പെര്‍ഫോമെന്‍സ് എസ്.യു.വിയാകുന്ന ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ക്ലെച്ചും അല്‍പ്പം സ്പെഷ്യലാണ്.

ആസ്റ്റൺ മാർട്ടിൻ DBX707 | Photo: Aston Martin

ഡംബര വാഹനങ്ങളിലെ സൂപ്പര്‍ കാര്‍ എന്ന വിശേഷിപ്പിക്കാന്‍ സാധിക്കുന്ന വാഹന നിര്‍മാതാക്കളാണ് ബ്രിട്ടീഷ് കമ്പനിയായ ആസ്റ്റണ്‍ മാര്‍ട്ടിന്‍. പെര്‍ഫോമെന്‍സിലും ആഡംബര സംവിധാനങ്ങളിലും നിരവധി വാഹനങ്ങള്‍ എത്തിച്ചിട്ടുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്റെ വാഹന നിരയിലെ ഏറ്റവും കരുത്തന്‍ മോഡലാണ് DBX707 എസ്.യു.വി. കഴിഞ്ഞ വര്‍ഷം ആഗോള നിരത്തുകളിലെത്തിയ ഈ വാഹനം ഇന്ത്യയിലും എത്തുകയാണ്. ഒക്ടോബര്‍ ഒന്നിന് ഈ വാഹനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ എസ്.യു.വി. എന്ന് നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചിട്ടുള്ള DBX707 3.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 697 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. റെഗുലര്‍ DBX-നെക്കാള്‍ 155 ബി.എച്ച്.പി. അധിക പവറും 200 എന്‍.എം. അധിക ടോര്‍ക്കുമാണ് DBX707 ഉത്പാദിപ്പിക്കുന്നത്.

ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഫ്ളാഗ്ഷിപ്പ് പെര്‍ഫോമെന്‍സ് എസ്.യു.വിയാകുന്ന ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ക്ലെച്ചും അല്‍പ്പം സ്പെഷ്യലാണ്. ഒമ്പത് സ്പീഡ് വെറ്റ് ക്ലെച്ചാണ് ഓട്ടോമാറ്റികാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മറ്റ് ഏത് ഗിയര്‍ബോക്സുകളെയും അപേക്ഷിച്ച് അതിവേഗത്തിലുള്ള ഗിയര്‍ ചെയ്ഞ്ചിലാണ് വെറ്റ് ക്ലെച്ച് ഉറപ്പാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. വാഹനത്തിന് ഉയര്‍ന്ന വേഗമെടുക്കാന്‍ സാധിക്കുന്നതില്‍ ട്രാന്‍സ്മിഷനും ഉയര്‍ന്ന റോള്‍ ഉണ്ടെന്നാണ് കമ്പനിയുടെ വാദം.

കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍ ഈ വാഹനത്തിന്റെ അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുള്ളതും സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കും. മുന്നില്‍ 420 എം.എമ്മും പിന്നില്‍ 390 എം.എമ്മും വലിപ്പമുള്ള ഡിസ്‌ക്കുകളും സിക്സ് പിസ്റ്റണ്‍ കാലിപ്പറുകളും സുരക്ഷയുടെ മാറ്റ് കൂട്ടുന്നുണ്ട്. ബ്രേക്ക് കൂളിങ്ങ് ഉറപ്പാക്കുന്നതിനായി വാഹനത്തിലെ പ്രധാനപ്പെട്ട കൂളിങ്ങ് ഇന്‍ ടേക്കില്‍ നിന്നും ഫ്ളോറിന് താഴെ നിന്നും എയര്‍ സ്വീകരിക്കുന്നുണ്ട്. ഫ്രിക്ഷന്‍ ഫ്രീ ബ്രേക്കിങ്ങിനായി ഹൈ പെര്‍ഫോമെന്‍സ് ബ്രേക്ക് പാഡുകളാണ് നല്‍കിയിട്ടുള്ളത്.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX- എസ്.യു.വിക്ക് സമാനമായ ഡിസൈനിലാണ് ഈ വാഹനവും ഒരുക്കിയിട്ടുള്ളത്. മുഖം പൂര്‍ണമായും കവര്‍ ചെയ്യുന്ന ഡി.ബി.ഗ്രില്ല്, ബോണറ്റിലേക്ക് ഉള്‍വലിഞ്ഞിരിക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്‌സ് വാഹനങ്ങളോട് കിടപിടിക്കുന്ന ബംബര്‍, ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ നല്‍കി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോണറ്റ്, 22 ഇഞ്ച് വലിപ്പത്തിലുള്ള അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഡിസൈന്‍.

Content Highlights: Aston Martin DBX 707 India launch on October 1, Aston Martin DBX707 SUV, Luxury SUV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented