ആസിഫ് അലി | ഫോട്ടോ: www.facebook.com/groups/1443035285882367/
ബിഎംഡബ്ല്യുവിന്റെ അത്യാഡംബരം തുളുമ്പുന്ന സെവൻ സീരിസ് സ്വന്തമാക്കി നടൻ ആസിഫ് അലി. സെവൻ സീരിസിന്റെ 730 എൽഡി ഇൻഡിവിജ്ൽ എം സ്പോർട്ട് എഡിഷനാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ കാർ. 1.35 കോടി രൂപയോളമാണ് കാറിന്റെ എക്സ്ഷോറൂം വില. കഴിഞ്ഞ വർഷം അവസാനം ലാൻഡ് റോവർ ഡിഫൻഡറും താരം സ്വന്തമാക്കിയിരുന്നു.
സെവൻ സീരിസിലെ ഉയർന്ന മോഡലുകളിലൊന്നാണ് 730 എൽഡി ഇൻഡിവിജ്വൽ എം സ്പോർട്ട് എഡിഷൻ. മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 6.2 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.
ഇന്റീരിയർ ട്രിമ്മിലേയും സെന്റർ കൺസോൾ കവറിലേയും ബാഡ്ജിങ്, പേർസണലൈസിഡ് റീയർ സീറ്റ് ഹെഡ്റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതർ അപ്ഹോൾസറി തുടങ്ങി നിരവധി സവിശേഷതകൾ 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട് എഡിഷനിലുണ്ട്. നേരത്തെ പൃഥ്വിരാജും ടോവിനോയും സെവൻ സീരിസ് വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്.
Content Highlights: asif ali own bmw 7 series, 730 LD Individual M Spot
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..