'എന്റെ സ്‌കോര്‍പിയോ എന്‍ കിട്ടി, ഒരു പേരിടണം'; വാഹനമെത്തിയ സന്തോഷം അറിയിച്ച് ആനന്ദ് മഹീന്ദ്ര


കണടച്ച് തുറക്കുന്ന നേരം കൊണ്ട് ഹിറ്റായ ഈ വാഹനം ഇപ്പോഴാണ് മഹീന്ദ്രയുടെ മേധാവിക്ക് പോലും സ്വന്തമാക്കാന്‍ കഴിഞ്ഞത്. 

ആനന്ദ് മഹീന്ദ്ര പുതിയ സ്‌കോർപിയോ എൻ ഏറ്റുവാങ്ങുന്നു | Photo: Twitter/Anand Mahindra

ന്ത്യയിലെ എസ്.യു.വികള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയ വാഹനമാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ. എസ്.യു.വി. എന്ന വാഹനശ്രേണിക്ക് ഇന്ന് കാണുന്ന ജനപ്രീതി സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വാഹനം. 2002-ല്‍ വിപണിയില്‍ എത്തിയ ഈ വാഹനത്തിന്റെ 20 പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിഗ് ഡാഡി ഓഫ് എസ്.യു.വി. എന്ന പേരില്‍ മഹീന്ദ്ര വിപണിയില്‍ എത്തിച്ച വാഹനമാണ് സ്‌കോര്‍പിയോ എന്‍. കണടച്ച് തുറക്കുന്ന നേരം കൊണ്ട് ഹിറ്റായ ഈ വാഹനം ഇപ്പോഴാണ് മഹീന്ദ്രയുടെ മേധാവിക്ക് പോലും സ്വന്തമാക്കാന്‍ കഴിഞ്ഞത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് താന്‍ ഏറെ ആഗ്രഹിച്ച സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കിയ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ചത്. 'എന്റെ ജീവിതത്തിലെ വലിയ ദിവസമാണിന്ന്, എനിക്ക് എന്റെ സ്‌കോര്‍പിയോ എന്‍ കിട്ടി. ഇനി വേണ്ടത് ഈ വാഹനത്തിന് ഒരു നല്ല പേരാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു', എന്ന കുറിപ്പോടെയാണ് സ്‌കോര്‍പിയോ എന്‍ എത്തിയ സന്തോഷം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26-ാം തീയതിയാണ് മഹീന്ദ്ര, സ്‌കോര്‍പിയോ എന്നിന്റെ വിതരണം ആരംഭിച്ചത്.



പ്രഖ്യാപനത്തില്‍ തന്നെ ഹിറ്റാകുന്ന ചുരുക്കം ചില വാഹനങ്ങളുടെ പട്ടികയില്‍ ഒടുവില്‍ ഇടംനേടിയ മോഡലാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍. ബുക്കിങ്ങ് ആരംഭിച്ച ദിവസം ആദ്യ മിനിറ്റുകളില്‍ തന്നെ സ്‌കോര്‍പിയോ എന്നിന്റെ ബുക്കിങ്ങ് 25,000 പിന്നിട്ടിരുന്നു. ഏകദേശം 30 മിനിറ്റിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്‌കോര്‍പിയോ എന്നിനെ തേടി എത്തിയതോടെയാണ് ഈ വാഹനം വന്‍ വിജയമായിരിക്കുമെന്ന് വിധിയെഴുതിയത്. പിന്നെയും ബുക്കിങ്ങ് ഉയര്‍ന്നതോടെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് കാലവാധി മാസങ്ങള്‍ കടന്ന് വര്‍ഷത്തിലേക്ക് എത്തുകയായിരുന്നു.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്.

മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വണ്ടിയാണിത്. എക്‌സ്യു.വി. 700-ല്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പുതിയ 'സ്‌കോര്‍പിയോ എന്നി'ലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയര്‍ഡാം, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡ്യുവല്‍ പോഡ് ഹെഡ് ലാംപ്, കരുത്തുതോന്നിക്കാന്‍ ഷോള്‍ഡര്‍ ലൈന്‍, വശങ്ങളില്‍ കട്ടിയേറിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം വാഹനത്തെ സുന്ദരമാക്കുന്നുണ്ട്. പിന്‍ഭാഗവും മനോഹരംതന്നെ.

ഡ്യുവല്‍ടോണാണ് ഇന്റീരിയര്‍ കളര്‍ സ്‌കീം. പ്രീമിയം ലുക്കുള്ള ഡാഷ്ബോര്‍ഡും സീറ്റുകളും. ഡാഷ്‌ബോര്‍ഡില്‍ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റര്‍ ഡിജിറ്റല്‍ എം.ഐ.ഡി. ഡിസ്പ്ലേയും സ്‌പോര്‍ട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സൗണ്ട് സിസ്റ്റമുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വന്നു. മോണോകോക്ക് രൂപത്തില്‍നിന്ന് പരമ്പരാഗത ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. ലീഫ് സ്പ്രിങ് സസ്‌പെന്‍ഷന്‍ മാറ്റി പകരം ആധുനിക ഇന്റിപെന്‍ഡന്റ് സസ്‌പെന്‍ഷനാണ് പുതിയ 'സ്‌കോര്‍പിയോ എന്നി'ന് നല്‍കിയത്.

Content Highlights: Anand Mahindra take delivery of Scorpio N, Mahindra Scorpio N, Anand Mahindra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented