പാരമ്പര്യം തുടരാന്‍ പ്രചോദനമാകട്ടെ; മഹീന്ദ്ര വാഹനങ്ങളുടെ ചിത്രം ഏറ്റെടുത്ത് ആനന്ദ് മഹീന്ദ്ര


പുതുതലമുറ എസ്.യു.വികളിലേക്ക് തിരിഞ്ഞ മഹീന്ദ്ര ഇവിടെ വ്യക്തമായ മേല്‍കൈ നേടുകയായിരുന്നു.

ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്ത ചിത്രം | Photo: Twitter/Promod George

ജീപ്പ് എന്ന് വിശേഷിപ്പിച്ചിരുന്ന വാഹനത്തിലൂടെയാണ് മഹീന്ദ്ര എന്ന നാമം ഇന്ത്യക്കാരുടെ മനസില്‍ കുറിച്ചിട്ടത്. ജീപ്പില്‍ തുടങ്ങിയ യാത്ര ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കള്‍ എന്ന ഖ്യാതിയില്‍ എത്തി നില്‍ക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജീപ്പില്‍ തുടങ്ങിയ മഹീന്ദ്രയുമായുള്ള ബന്ധം ഇന്ന് കമ്പനിയുടെ പുതുതലമുറ വാഹനങ്ങളിലൂടെ തുടരുന്ന ആളുകളും നമുക്ക് ചുറ്റിലുമുണ്ട്. ഇത്തരത്തില്‍ ഒരാള്‍ പോസ്റ്റ് ചെയ്ത ചിത്രം മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

39 വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹീന്ദ്രയുമായി തുടങ്ങിയ ബന്ധം ഇന്ന് എക്‌സ്.യു.വി.700-യിലൂടെ തുടരുന്നതിന്റെ സന്തോഷമാണ് പ്രമോദ് ജോര്‍ജ് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 39 വര്‍ഷം കഴിഞ്ഞു. ഇടത് വശത്തെ ചിത്രത്തിലെ ആ കുഞ്ഞ് ഇന്ന് മഹീന്ദ്ര എക്‌സ്.യു.വി.700-യുടെ ഉടമയാണ്. ഈ പാരമ്പര്യം തുടരാന്‍ മക്കള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കാം. ഇതാണ് മഹീന്ദ്ര. എന്ന കുറിപ്പോടെയാണ് മഹീന്ദ്രയുമായുള്ള നാല് പതിറ്റാണ്ടോളം നീളുന്ന ബന്ധം ഒരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ആനന്ദം തരുന്നവയാണ്. തലമുറകളായി ആളുകള്‍ മഹീന്ദ്രയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം ഞങ്ങളുടെ ഉത്തരവാദിത്വത്തെ വര്‍ധിപ്പിക്കുന്നതാണ്. ഈ വിശ്വാസവും അഭിമാനവും നിലനിര്‍ത്താന്‍ മഹീന്ദ്ര ശ്രമിക്കുമെന്നാണ് വിശ്വാസം എന്ന കുറിപ്പോടെയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മഹീന്ദ്ര ഓട്ടോ, മഹീന്ദ്ര റൈസ് എന്നിവയെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

അമേരിക്കന്‍ എസ്.യു.വി. നിര്‍മാതാക്കളായ ജീപ്പിന്റെ ലൈസന്‍സ് ഉപയോഗിച്ച് 1945 മുതലാണ് മഹീന്ദ്ര ജീപ്പ് വീല്ലീസ് എന്ന വാഹനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് അങ്ങോട്ട് അഞ്ച് പതിറ്റാണ്ടില്‍ അധികം ഇന്ത്യന്‍ നിരത്തുകളില്‍ ജീപ്പിന്റെ ആധിപത്യമായിരുന്നു. സൈനികര്‍, പോലീസ്, മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ തുടങ്ങി സാധാരണ ആളുകള്‍ക്ക് വരെ യാത്രയൊരുക്കിയിരുന്ന വാഹനമായിരുന്നു ജീപ്പ്. ആഡംബര സംവിധാനങ്ങളുടെ പുതുതലമുറ വാഹനങ്ങള്‍ എത്തിയതോടെ ജീപ്പ് പിന്‍തള്ളപ്പെടുകയായിരുന്നു.

പിന്നീട് പുതുതലമുറ എസ്.യു.വികളിലേക്ക് തിരിഞ്ഞ മഹീന്ദ്ര ഇവിടെ വ്യക്തമായ മേല്‍കൈ നേടുകയായിരുന്നു. മഹീന്ദ്ര ബൊലേറോ, ബൊലേറോ നിയോ, മരാസോ, സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ എന്‍, എക്‌സ്.യു.വി.300, ഥാര്‍, എക്‌സ്.യു.വി.700 എന്നീ എസ്.യു.വികളാണ് മഹീന്ദ്രയുടെ വാഹന നിരയില്‍ ഇപ്പോഴുള്ളത്. ഇതിനൊപ്പം ഇലക്ട്രിക് മോഡലായ എക്‌സ്.യു.വി.400 ഇലക്ട്രിക് 2023 ആദ്യം തന്നെ എത്തുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

Content Highlights: Anand Mahindra Share a photo of old mahindra jeep and mahindra XUV700, Anand Mahindra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented