എന്റെ സ്‌കോര്‍പിയോ എന്‍ ഇനി ലാല്‍ ഭീം എന്നറിയപ്പെടും; ബിഗ് ഡാഡിക്ക് പേരിട്ട് ആനന്ദ് മഹീന്ദ്ര


എന്റെ സ്‌കോര്‍പിയോ എന്‍ കിട്ടി. ഇനി വേണ്ടത് ഈ വാഹനത്തിന് ഒരു നല്ല പേരാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ്.

ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച ഫോട്ടോയും കുറിപ്പും | Photo: Twitter/Anand Mahindra

സാധാരണ ഉപയോക്താക്കളെ പോലെ തന്നെ ബുക്കുചെയ്ത് കാത്തിരുന്നാണ് മഹീന്ദ്രയുടെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയും പുതിയ സ്‌കോര്‍പിയോ എന്‍ സ്വന്തമാക്കിയത്. ഏറെനാള്‍ കാത്തിരുന്ന സ്വന്തമാക്കിയ വാഹനമായതിനാല്‍ തന്നെ അദ്ദേഹം വാഹനം ലഭിച്ച സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വാഹനത്തിന്റെ ചിത്രത്തിനൊപ്പം തന്റെ വാഹനത്തിന് ഇടാന്‍ അനുയോജ്യമായ ഒരു പേരും വേണമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഒടുവില്‍ അദ്ദേഹത്തിന്റെ സ്‌കോര്‍പിയോ എന്നിന് ഇടാന്‍ പറ്റിയ ഒരു പേര് ലഭിച്ചിരിക്കുകയാണെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു. ഭീം എന്നായിരിക്കും തന്റെ വാഹനത്തിന്റെ പേര് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പേരുകള്‍ നിര്‍ദേശിച്ചവര്‍ക്ക് നന്ദി, വാഹനത്തിന് ഭീം എന്ന് പേര് നല്‍കുന്നു. ഇനി മുതല്‍ തന്റെ സ്‌കോര്‍പിയോ എന്‍ ലാല്‍ ഭീം (ചുവന്ന ഭീം) എന്നറിയപ്പെടുമെന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചിരിക്കുന്നത്. പല പേരുകളില്‍ നിന്നാണ് അദ്ദേഹം ഭീം തിരഞ്ഞെടുത്തത്.



എന്റെ ജീവിതത്തിലെ വലിയ ദിവസമാണിന്ന്, എനിക്ക് എന്റെ സ്‌കോര്‍പിയോ എന്‍ കിട്ടി. ഇനി വേണ്ടത് ഈ വാഹനത്തിന് ഒരു നല്ല പേരാണ്. നിങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു എന്നാണ് വാഹനം ഏറ്റുവാങ്ങുന്ന ചിത്രത്തിനൊപ്പം ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പ്. മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷം ബുക്കിങ്ങുകള്‍ സ്വന്തമാക്കിയ ഈ വാഹനത്തിന്റെ വിതരണം സെപ്റ്റംബര്‍ 26 മുതലാണ് മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചത്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയാകും. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്.

മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വണ്ടിയാണിത്. എക്സ്യു.വി. 700-ല്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പുതിയ 'സ്‌കോര്‍പിയോ എന്നി'ലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയര്‍ഡാം, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡ്യുവല്‍ പോഡ് ഹെഡ് ലാംപ്, കരുത്തുതോന്നിക്കാന്‍ ഷോള്‍ഡര്‍ ലൈന്‍, വശങ്ങളില്‍ കട്ടിയേറിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം വാഹനത്തെ സുന്ദരമാക്കുന്നുണ്ട്. പിന്‍ഭാഗവും മനോഹരംതന്നെ.

ഡ്യുവല്‍ടോണാണ് ഇന്റീരിയര്‍ കളര്‍ സ്‌കീം. പ്രീമിയം ലുക്കുള്ള ഡാഷ്‌ബോര്‍ഡും സീറ്റുകളും. ഡാഷ്ബോര്‍ഡില്‍ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റര്‍ ഡിജിറ്റല്‍ എം.ഐ.ഡി. ഡിസ്‌പ്ലേയും സ്പോര്‍ട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സൗണ്ട് സിസ്റ്റമുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വന്നു. മോണോകോക്ക് രൂപത്തില്‍നിന്ന് പരമ്പരാഗത ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. ലീഫ് സ്പ്രിങ് സസ്പെന്‍ഷന്‍ മാറ്റി പകരം ആധുനിക ഇന്റിപെന്‍ഡന്റ് സസ്പെന്‍ഷനാണ് പുതിയ 'സ്‌കോര്‍പിയോ എന്നി'ന് നല്‍കിയത്.

Content Highlights: Anand Mahindra named his scorpio N as Lal Bheem, Mahindra Scorpio N


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented