ഫോർഡ് എഫ്-150 ലൈറ്റനിങ്ങ് | Photo; Ford.com
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് എഫ്-150 ലൈറ്റനിങ്ങ്. ഈ വാഹനത്തിന്റെ വരവടുത്തെന്ന സൂചന നല്കി പരീക്ഷണയോട്ടത്തിന് ഇറങ്ങി കഴിഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസം ഈ വാഹനം നടത്തിയ പരീക്ഷണയോട്ടവും ഡ്രൈവര്‍ സീറ്റിലെ വ്യക്തിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം നിര്‍വഹിച്ചിരിക്കുന്നത്. മൂടിക്കെട്ടിയ നിലയിലുള്ള ഫോര്‍ഡ് എഫ്-150 ലൈറ്റനിങ്ങാണ് അമേരിക്കന്‍ പ്രഡിസന്റ് ഡ്രൈവ് ചെയ്യുന്നത്. ദൂരെ നിന്ന് വാഹനം വാഹനം വരുന്നതിന്റെയും ക്യാമറയ്ക്ക് സമീപമെത്തി നില്ക്കുന്ന വാഹനത്തില്‍ നിന്ന് ജോ ബൈഡന് പുറത്തിറങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.
ഫോര്‍ഡിന്റെ മിഷിഗണ്‍ പ്ലാന്റില്‍ 174 ബില്ല്യണ്‍ ഡോളര്‍ ചിലവ് വരുന്ന ഇലക്ട്രിക് വാഹന പദ്ധതിയും ബൈഡന് ഉദ്ഘാടനം ചെയ്തു. ഇതിനുപിന്നാലെയാണ് ഫോര്‍ഡില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന എഫ്-150 ലൈറ്റനിങ്ങ് ഓടിച്ച് നോക്കാന്‍ അദ്ദേഹം താത്പര്യം അറിയിച്ചത്. തുടര്‍ന്ന് പരീക്ഷണയോട്ടത്തിന് ഒരുങ്ങിയിട്ടുള്ള വാഹനം അദ്ദേഹത്തിന് ടെസ്റ്റ് ഡ്രൈവിന് നല്‍കുകയായിരുന്നു.
മികച്ച വാഹനമാണ് എഫ്-150 ലൈറ്റനിങ്ങ് എന്നാണ് ബൈഡന് അഭിപ്രായപ്പെട്ടത്. 80 മൈല്‍ സ്പീഡില്‍ താന്‍ ഇത് ഓടിച്ചു. വെറും 4.4 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയാണ് ഈ വാഹനം കൈവരിച്ചത്. വളരെ വേഗതയുള്ള വാഹനമാണ് എഫ്-150 ലൈറ്റനിങ്ങ്. ഇത് വിപണിയില്‍ എത്തുമ്പോള്‍ വാങ്ങുന്ന കാര്യവും പരിഗണിക്കുമെന്നാണ് ബൈഡന് അഭിപ്രായപ്പെട്ടത്.
പിക്കഅപ്പ് ശ്രേണിയില്‍ ഫോര്‍ഡ് എത്തിക്കാനൊരുങ്ങുന്ന വാഹനമാണ് എഫ്-150 ലൈറ്റനിങ്ങ്. ഇലക്ട്രിക് പിക്ക്അപ്പായ ഈ വാഹനം 300 മൈല്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 500 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുന്നത്. അടുത്ത വര്‍ഷത്തോടെ ഈ വാഹനം വിപണിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് ഫോര്‍ഡിന്റെ പ്രതീക്ഷ.
Content Highlights: American President Joe Biden Drives Ford F-150 Lightning Electric Pick-Up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..