അംബാസഡർ കാർ ഫാൻസ് സൗത്ത് ഇന്ത്യ കുമളിയിൽ നടത്തിയ അംബാസഡർ കാർ പ്രദർശനം.
അംബാസഡര്‍ കാര്‍പ്രേമികളുടെ നെഞ്ചിലിപ്പോള്‍ തീയാണ്. പൈതൃകമായി സൂക്ഷിക്കുന്ന വാഹനങ്ങള്‍ പൊളിക്കേണ്ടി വരുമല്ലോയെന്ന ആധി. 'വെഹിക്കിള്‍ സ്ക്രാപേജ് പോളിസി' (നിശ്ചിത കാലയളവെത്തിയ വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം)യാണ് ഇവരുടെ ഉറക്കംകെടുത്തുന്നത്. നിയമത്തിന്റെ പരിധിയില്‍നിന്ന് അംബാസഡറിനെ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള കൂട്ടായ്മയായ 'അംബാസഡര്‍ കാര്‍ ഫാന്‍സ് സൗത്ത് ഇന്ത്യ'യാണ് ആവശ്യമുന്നയിച്ചത്. തൃശ്ശൂരാണ് സംഘടനയുടെ കേന്ദ്രം. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ഗതാഗതമന്ത്രിക്കും മെയില്‍ അയച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് സി.ജി. ജോയ് പറഞ്ഞു.
സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ അറിയിക്കാന്‍ കഴിയുന്ന mygov.in എന്ന വെബ്സൈറ്റിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'അംബാസഡര്‍ കാര്‍ ഫാന്‍സ് ക്ലബ്ബ്' എന്ന സംഘടനയും പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യമുന്നയിച്ച് സന്ദേശം അയച്ചിട്ടുണ്ട്.
അംബാസഡര്‍ ഇന്ത്യയുെട സ്വന്തം
'മേക്ക് ഇന്‍ ഇന്ത്യ' നിലവില്‍വരുന്നതിനും പതിറ്റാണ്ടുകള്‍ക്കുമുമ്പേ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് തദ്ദേശീയമായി നിര്‍മിച്ചവയാണ് അംബാസഡര്‍. 1958-ലാണ് നിര്‍മാണം തുടങ്ങിയത്. 2014 വരെ തുടര്‍ന്നു. മാര്‍ക്ക് 1 മോഡല്‍ എന്നറിയപ്പെടുന്ന ലാന്‍ഡ് മാസ്റ്റര്‍ കാര്‍ മുതല്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ അംബാസഡര്‍ ഗ്രാന്‍ഡ് മോഡല്‍ വരെ. ഇതിനിടെ ഒ.എച്ച്.വി., മാര്‍ക്ക് 2, മാര്‍ക്ക് 3, മാര്‍ക്ക് 4, അംബാസഡര്‍ നോവ തുടങ്ങിയ മോഡലുകളും ഇറങ്ങി.
കാര്പ്രേമത്തിന് കൂട്ടായ്മകള്‍
പാരമ്പര്യമായി പിന്തുടരുന്ന കമ്പമാണ് അംബാസഡര്‍ കൂട്ടായ്മകളിലേക്ക് വളര്‍ന്നത്. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കാറുകളുടെ പ്രദര്‍ശനമോ കാര്റാലിയോ സംഘടനാതലത്തില്‍ ഇവര്‍ നടത്താറുണ്ട്. കേരളത്തില്‍മാത്രം 1500-ലേറെ അംബാസഡര്‍ കാറുകളുണ്ട്.
വെഹിക്കിള്‍ സ്ക്രാപേജ് പോളിസി
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ വാഹനങ്ങളും പൊളിക്കും. ഇതുവഴി ലഭിക്കുന്ന ഇരുമ്പ്, അലുമിനിയം, പ്ലാസ്റ്റിക് എന്നിവ വാഹനനിര്‍മാണ മേഖലയ്ക്കാവശ്യമായ അസംസ്കൃതവസ്തുക്കളാക്കി മാറ്റും. ഓട്ടോമൊബൈല്‍ വ്യവസായമേഖലയിലെ നിര്‍മാണച്ചെലവ് വന്‍തോതില്‍ ഇതുവഴി കുറയ്ക്കാനാവുമെന്നും ഈ മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഇതുണ്ടാക്കുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. പഴയ വാഹനങ്ങള്‍ നിരത്തില്‍നിന്ന് ഒഴിവാകുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാവുമെന്ന നേട്ടവുമുണ്ട്.
Content Highlights: Ambassador Car Fans South India, Vehicle Scrape Policy, Old Vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..