മഹീന്ദ്ര സ്കോർപിയോ എൻ | Photo: Mahindra
ഇന്ത്യന്‍ നിരത്തുകളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സ്കോര്‍പിയോയുടെ ആഘോഷത്തിന്റെ ഭാഗമായി മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്ന പുതിയ സ്കോര്‍പിയോ എന്‍ എസ്.യു.വിയുടെ ബുക്കിങ്ങ് ശനിയാഴ്ച ആരംഭിച്ചു. ബിഗ് ഡാഡി ഓഫ് എസ്.യു.വി. എന്ന വിശേഷണവുമായി എത്തിയിട്ടുള്ള ഈ വാഹനം 21,000 രൂപ ആഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഷോറൂമുകളിലും വാഹനം ബുക്കുചെയ്യാം.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസല്‍ എന്ജിന് മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും. അതേസമയം, ആദ്യം ബുക്ക് ചെയ്യുന്ന 25,000 ആളുകള്‍ക്ക് പ്രത്യേക ആമുഖ വിലയില്‍ സ്കോര്‍പിയോ എന്‍ ലഭിക്കും.

വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായി സെപ്റ്റംബര്‍ 26-ന് സ്കോര്‍പിയോ എന്നിന്റെ വിതരണം ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തോടെ 20,000 യൂണിറ്റ് സ്കോര്‍പിയോയുടെ വിതരണം പൂര്‍ത്തിയാക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. ഉയര്‍ന്ന വേരിയന്റാണ് കൂടുതലായി നിര്‍മിക്കുന്നതെന്നും കമ്പനി അറിയിച്ചു.
മഹീന്ദ്ര'യുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വണ്ടിയാണിത്. എക്സ്.യു.വി. 700-ല്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പുതിയ സ്കോര്‍പിയോ എന്നിലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയര്‍ഡാം, സില്‍വര്‍ നിറത്തിലുള്ള സ്കിഡ് പ്ലേറ്റുകള്‍, ഡ്യുവല്‍ പോഡ് ഹെഡ് ലാംപ്, കരുത്തുതോന്നിക്കാന് ഷോള്‍ഡര്‍ ലൈന്‍, വശങ്ങളില് കട്ടിയേറിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം വാഹനത്തെ സുന്ദരമാക്കുന്നുണ്ട്. പിന്‍ഭാഗവും മനോഹരംതന്നെ.

ഡ്യുവല്‍ടോണാണ് ഇന്റീരിയര്‍ കളര്‍ സ്കീം. പ്രീമിയം ലുക്കുള്ള ഡാഷ്ബോര്‍ഡും സീറ്റുകളും. ഡാഷ്ബോര്‍ഡില്‍ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റര്‍ ഡിജിറ്റല്‍ എം.ഐ.ഡി. ഡിസ്പ്ലേയും സ്പോര്‍ട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സൗണ്ട് സിസ്റ്റമുള്ള എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വന്നു. രണ്ടും മൂന്നും നിരകളിലെ സീറ്റുകള്‍ വ്യത്യസ്ത തരത്തില്‍ ക്രമീകരിക്കാന്‍ കഴിയും. പുതിയ 'സ്കോര്‍പിയോ എന്നും' ഓഫ് റോഡ് വാഹനമെന്ന പേരിലായിരിക്കും അറിയപ്പെടുക.
മഹീന്ദ്ര ഥാര്‍, എക്സ്.യു.വി. 700 എന്നിവയിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..