അടുത്തിടെ വിപണിയിലെത്തിയ പുതുതലമുറ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അതിവേഗം കുതിക്കുകയാണ്. സ്വിഫ്റ്റിനൊപ്പം അല്ലെങ്കില്‍ അതിനെക്കാള്‍ ഒരുപടി മുകളില്‍ ജനപ്രീതി നേടിയ മോഡലായ വാഗണ്‍ ആറിന്റെ പുതിയ പതിപ്പിലാണ് ഇനി മാരുതിയുടെ ശ്രദ്ധ. ടോള്‍ ബോയ് ഡിസൈനില്‍ മാറ്റമില്ലാതെ പുതിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇതിനോടകം നിരവധി തവണ നടന്നുകഴിഞ്ഞു. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ദീപാവലിക്ക് മുന്‍പ് പുതുതലമുറ വാഗണ്‍ ആര് വിപണിയിലെത്തും.
കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ അവതരിപ്പിച്ച വാഗണ്‍ ആറില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാണ് പുതിയ വാഗണ്‍ ആര് ഇന്ത്യയിലെത്തുക. നിലവിലുള്ള മോഡലുമായി സാമ്യമുള്ളതാകും പുതിയ മോഡലും. വളരെ സിംപിള്‍ ആയിരുന്ന രൂപത്തില്‍നിന്ന് മാറി കരുത്തന് കാറിനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ജപ്പാനില്‍ പുറത്തിറങ്ങിയ പുതിയ വാഗണ്‍ ആര്. ബോണറ്റിന്റെ നീളവും വെട്ടികുറച്ചിരുന്നു, എന്നാല്‍ ഈ മാറ്റങ്ങള്‍ ഇന്ത്യയിലെത്തുന്ന പുതിയ വാഗണ്‍ ആറില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
അതേസമയം അകത്തളത്തില്‍ കാര്യമായ മാറ്റമുണ്ടെന്നാണ് സൂചന. ഡാഷ്ബോര്‍ഡ്, സീറ്റ് എന്നിവ പുതുക്കിപ്പണിയും. പുതിയ ടച്ച്സ്ക്രീന്‍ സിസ്റ്റവും ഡാഷ്ബോര്‍ഡില്‍ സ്ഥാനംപിടിക്കും. സുരക്ഷാ സന്നാഹങ്ങളും വര്‍ധിപ്പിക്കും. ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം എന്നിവ സ്റ്റാന്റേര്‍ഡായി ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ഫീച്ചേഴ്സില് മാറ്റമുണ്ടാകില്ല. 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന്/ഓട്ടോമാറ്റിക് ട്രാന്സ്മിഷന് 1 ലിറ്റര്‍ K10 പെട്രോള്‍ എഞ്ചിനാണ് പുതിയ വാഗണ്‍-ആറിനും കരുത്തേകുക.
Content Highlights; All New Maruti WagonR Launching Soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..