ന്ത്യന്‍ നിരത്തുകളിലെ എംപിവി ശ്രേണിയിലെ കരുത്തനായ എര്‍ട്ടിഗയുടെ ഏറ്റവും പുതിയ മോഡല്‍ നവംബര്‍ 21ന് പുറത്തിറക്കും. ഇതിന് മുന്നോടിയായി വാഹനത്തിനുള്ള ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. 11,000 രൂപ മുന്‍കൂറായി അടച്ചാണ് ബുക്കിങ് സ്വീകരിക്കുന്നത്. 

മുഖം മിനുക്കിയെത്തുന്ന എര്‍ട്ടിഗ നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ മാത്രമേ പുറത്തിറങ്ങൂവെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍, അടുത്തിടെയാണ് അരേന ഡീലര്‍ഷിപ്പുകളിലൂടെ എര്‍ട്ടിഗ എത്തുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചത്. എര്‍ട്ടിഗ അവതരിപ്പിച്ച് ഇതുവരെ 4.2 ലക്ഷം യൂണിറ്റാണ് നിരത്തിലെത്തിയത്. 

മുന്‍ മോഡലില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് പുതിയ എര്‍ട്ടിഗയുടെ പിറവി. 4395 എംഎം നീളവും 1735 എംഎം വീതിയും 1690 എംഎം ഉയരവും നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൗണ്ട് ക്ലീയറന്‍സ് 180 എംഎം ആയി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ertigaക്രോം ആവരണത്തിലുള്ള ഹെക്സഗണല്‍ ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്ലാഡിങ്ങിന്റെ അകമ്പടി നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ് എന്നിവ മുന്‍വശത്തെയും ക്യാറക്ടര്‍ ലൈനുകള്‍ ക്രോം ഡോര്‍ ഹാന്‍ഡില്‍, ഇലക്ട്രിക് സൈഡ് മിറര്‍, മള്‍ട്ടി സ്പോക്ക് അലോയി വീലുകള്‍ എന്നിവ വശങ്ങളെയും ആകര്‍ഷകമാക്കുന്നു.

സിയാസില്‍ കണ്ട 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പുതിയ എര്‍ട്ടിഗയിലേക്കും വരും. തുകലില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിരിക്കുന്ന പുതുമ. 

Ertiga

ക്ടിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ ആദ്യ സെഗ്മെന്റ് മോഡലുകളില്‍ വരെയുണ്ടാകും.

Ertiga-5

1.3 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് എര്‍ട്ടിഗ എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ മോഡലില്‍ മാനുവലിനൊപ്പം നാല് സ്പീഡ് ഓട്ടോമാറ്റികും ഡിസലില്‍ മാനുവല്‍ ഗിയര്‍ബോക്സും നല്‍കും.

Content Highlights: All-New Maruti Suzuki Ertiga Bookings Officially Open