രാസോയിക്കായി ഇനി ഒരു മാസം കൂടി കാത്തിരുന്നാല്‍ മതിയാകും. പേര് പ്രഖ്യാപിച്ചത് മുതല്‍ മരാസോയുടെ വരവ് കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. ഒടുവില്‍ സെപ്റ്റംബര്‍ മാസം ആദ്യവാരം വാഹനം നിരത്തിലെത്തുമെന്ന് മഹീന്ദ്ര അറിയിച്ചു.

മഹീന്ദ്രയില്‍ നിന്ന് മുമ്പ് വന്നിട്ടില്ലാത്ത ഡിസൈനിലാണ് മരാസോ പുറത്തെത്തുന്നത്. മഹീന്ദ്രയുടെ ഡിസൈന്‍ വിഭാഗവും ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫരീനയും ചേര്‍ന്നാണ് മരാസോയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ഷാര്‍ക്ക് എന്നാണ് സ്പാനിഷ് വാക്കായ മരാസോയുടെ അര്‍ഥം. അതുകൊണ്ടുതന്നെ ഷാര്‍ക്ക് മാതൃകയില്‍ എയറോഡൈനാമിക് ഡിസൈനിലാണ് വാഹനം എത്തുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

Interior
Photo: AutoPortal

പുതിയ രീതിയിലുള്ള എസി വെന്റുകളാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിനുള്ളിലുള്ള എല്ലവര്‍ക്കും ഒരുപോലെ തണുപ്പ് സറൗണ്ട് കൂള്‍ ടെക്‌നോളജിയിലാണ് എസി വെന്റുകള്‍ നല്‍കിയിരിക്കുന്നത്. മീറ്റര്‍ കണ്‍സോളിലും സെന്റര്‍ കണ്‍സോളിലും ഡുവല്‍ ടോണ്‍ കളര്‍ നല്‍കി ആകര്‍ഷകമാക്കിയിട്ടുണ്ട്.

Meter
Photo: AutoPortal

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ മരാസോ വിപണിയിലെത്തുമെന്നാണ് സൂചന. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനിലായിരിക്കും മരാസോ ആദ്യമെത്തുക. കൃത്യമായ വിവരങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി പുറത്തുവിടുകയുള്ളു.

Content Highlights: Mahindra Marazzo MPV Launching in September