ല്ലാക്കാലത്തും സെഡാന്‍ ശ്രേണിയിലെ കിരീടം വയ്ക്കാത്ത രാജാവാണ് ഹോണ്ടയുടെ സിറ്റി. പിറന്നനാള്‍ മുതല്‍ വാഹനപ്രേമികളുടെ ഇഷ്ടവാഹനമായി വിലസിയ സിറ്റി അടിമുടി മാറ്റത്തിനൊരുങ്ങുന്നു. ആദ്യം തായ്‌ലന്‍ഡില്‍ എത്തുന്ന ഈ വാഹനം  ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയിലുമെത്തും. 

മുന്‍മോഡലിനെക്കാള്‍ ആഡംബരം നല്‍കിയാണ് എക്സറ്റീരിയര്‍ ഒരുക്കിയത്. ഫ്രണ്ട് ബംമ്പര്‍, ഗ്രില്ല് എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. മുന്‍വശത്തിന് ഹോണ്ട സിവിക്കിനോട് സാമ്യമുണ്ട്. എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ഡേടൈംറണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ അലങ്കരിക്കുന്നു.

പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്ന മറ്റ് ഘടകങ്ങള്‍.

new city

മുമ്പുണ്ടായിരുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലും ഇത്തവണ സിറ്റി എത്തുമെന്നാണ് സൂചന. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്.

1.5 ലിറ്റര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ വകഭേദത്തിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്‍സ്മിഷനില്‍ ഈ എഞ്ചിന്‍ 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും.

മാരുതി സുസുക്കി സിയാസ്, ഫോക്സ്വാഗണ്‍ വെന്റോ, ഹ്യുണ്ടായി വെര്‍ണ എന്നിവയോട് ശക്തമായ മത്സരത്തിനാണ് ഹോണ്ട സിറ്റി ഒരുങ്ങുന്നത്.

Content Highlights: All-New Honda City Sedan Is Coming This Year