മേരിക്കയില്‍ ജനുവരി 14 മുതല്‍ ആരംഭിക്കുന്ന ഡിട്രോയിഡ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതുതലമുറ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ എസ്.യു.വിയുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. XLT ലിമിറ്റഡ്, ലിമിറ്റഡ് ഹൈബ്രിഡ്, ST, പ്ലാറ്റിനം എന്നീ നാല് വകഭേദങ്ങളിലെത്തുന്ന ആറാംതലമുറ എക്‌സ്‌പ്ലോററില്‍ മുന്‍മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ കരുത്തും സ്ഥലസൗകര്യവുമുണ്ടാകും. 1990 മുതല്‍ അമേരിക്കന്‍ നിരത്തിലെ നിറസാന്നിധ്യമാണ് എക്‌സ്‌പ്ലോറര്‍. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ ഓടിയ അഞ്ചാം തലമുറ എക്‌സ്‌പ്ലോററില്‍ നിന്ന് നിരവധി മാറ്റങ്ങളുണ്ട് 2020 എക്‌സ്‌പ്ലോററിന്. 

Explorer

350 ബിഎച്ച്പി പവര്‍ നല്‍കുന്ന 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എക്കോബൂസ്റ്റ് വി6 പെട്രോള്‍, 300 ബിഎച്ച്പി കരുത്തേകുന്ന 2.3 ലിറ്റര്‍ എക്കോബൂസ്റ്റ് പെട്രോള്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനിലാണ് അമേരിക്കയില്‍ 2020 എക്‌സ്‌പ്ലോറര്‍ ലഭ്യമാകുക. ഫോര്‍ വീല്‍ ഡ്രൈവില്‍ പുതിയ ടെറൈന്‍ മാനേജ്‌മെന്റ് സംവിധാനം വാഹനത്തിലുണ്ടാകും. 10 സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 

ക്രോസ് ട്രാഫിക് അലേര്‍ട്ടോടുകൂടിയ ബ്ലൈന്റ് സ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, റിയര്‍വ്യൂ ക്യാമറ, ലൈന്‍ കീപ്പിങ് സിസ്റ്റം, ഇന്റലിജെന്റ് അഡാപ്റ്റീവ് ക്രൂയ്‌സ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, കാല്‍നടയാത്രക്കാരെ തിരിച്ചറിഞ്ഞ് ബ്രേക്ക് നല്‍കല്‍, ഫോര്‍വേര്‍ഡ് കൊളിഷന്‍ വാണിങ് തുടങ്ങിയ നിരവധി സുരക്ഷാ സന്നാഹങ്ങള്‍ പുതിയ എക്‌സ്‌പ്ലോററിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെയാകും പുതിയ എക്‌സ്‌പ്ലോറര്‍ വിപണിയിലെത്തുക. 

Explorer

Content Highlights; All New Ford Explorer SUV Unveiled