രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ ബുക്കിങ്ങ് തുറന്നു; വില മാര്‍ച്ച് 17-ന് അറിയാം


ഏഴ് ഡീസല്‍ എന്‍ജിന്‍ മോഡലുകളും ഏഴ് പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമാണുള്ളത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണ് ക്രെറ്റയില്‍ നല്‍കുന്നത്.

-

ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാംതലമുറ മോഡലിന്റെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചു. ഹ്യുണ്ടായിയുടെ വെബ്‌സൈറ്റിലൂടെയും ഡീലര്‍ഷിപ്പ് മുഖേനയുമാണ് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മാര്‍ച്ച് 17-ന് വാഹനം അവതരിപ്പിക്കുമ്പോഴാണ് വില പ്രഖ്യാപിക്കുന്നത്.

E,EX,S,SX,SX(O) എന്നീ വേരിയന്റുകളിലെത്തുന്ന പുതിയ ക്രെറ്റയ്ക്ക് 10 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് പ്രവചനങ്ങള്‍. ഏഴ് ഡീസല്‍ എന്‍ജിന്‍ മോഡലുകളും ഏഴ് പെട്രോള്‍ എന്‍ജിന്‍ മോഡലുകളുമാണുള്ളത്. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണ് ക്രെറ്റയില്‍ നല്‍കുന്നത്. മൂന്ന് ട്രാന്‍സ്മിഷനും ക്രെറ്റയില്‍ നല്‍കുന്നുണ്ട്.

ആകര്‍ഷകമായ ഡിസൈനിലാണ് രണ്ടാം തലമുറ ക്രെറ്റ എത്തിയിരിക്കുന്നത്. വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് സി പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്‌പോയിലര്‍, എന്നിവ ഡിസൈനിലെ പുതുമയാണ്.

Hyundai Creta

രണ്ട് ഡ്യുവല്‍ ടോണും എട്ട് മോണോ ടോണുമായി പത്ത് നിറങ്ങളിലും ക്രെറ്റ എത്തുന്നുണ്ട്. ഗ്യാലക്സി ബ്ലു, ടൈഫൂണ്‍ സില്‍വര്‍, മള്‍ബറി റെഡ്, പോളാര്‍ വൈറ്റ്, ലാവ ഓറഞ്ച്, ഫാന്റം ബ്ലാക്ക്, ടൈറ്റാന്‍ ഗ്രേ എന്നിവയാണ് മോണോ ടോണ്‍ നിറങ്ങള്‍. ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ക്രെറ്റയിലുള്ള ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍.

ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാക്കുന്നുണ്ട്. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കുംപ്രധാന മാറ്റം. ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിസ്‌പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ്ങ് വീല്‍ എന്നിവ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

Hyundai Creta

ഓട്ടോ ഹെല്‍ത്തി എയര്‍ പ്യൂരിഫയര്‍, ബ്ലൂ ആംബിയന്റ് ലൈറ്റ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡ്രൈവര്‍ റിയര്‍വ്യൂ മോണിറ്റര്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, എല്‍ഇഡി റീഡിങ്ങ് ലൈറ്റ്, മുന്നിലും പിന്നിലും യുഎസ്ബി ചാര്‍ജിങ്ങ്, ടൂ സ്‌റ്റെപ്പ് റിക്ലൈനിങ്ങ് സീറ്റ്, സമാര്‍ട്ട് പനോരമിക് സണ്‍ റൂഫ് എന്നീ അധിക ഫീച്ചറുകളും ക്രെറ്റയിലുണ്ട്.

115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

Content Highlights: All New CRETA’ - The Ultimate SUV - Bookings Open, Launch On March 17

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented