യാത്രകള്‍ക്കായി കറുപ്പഴകിലെ ടാറ്റ ഹാരിയര്‍ സ്വന്തമാക്കി നടി സ്വാസിക


19.75 ലക്ഷം രൂപയാണ് ഹാരിയര്‍ എക്‌സ്.ടി.എ, പ്ലസ് ഡാര്‍ക്ക് എഡിഷന്റെ എക്‌സ്‌ഷോറൂം വില.

സ്വാസിക ഹാരിയർ ഡാർക്ക് എഡിഷന് സമീപം | Photo: Social Media

റേഞ്ച് റോവര്‍ വാഹനങ്ങളുടെ തലയെടുപ്പുമായി ടാറ്റയില്‍ പിറന്ന വാഹനമാണ് ഹാരിയര്‍ എന്ന എസ്.യു.വി. ഈ വാഹനത്തിന്റെ ഡാര്‍ക്ക് എഡിഷന്‍ കൂടി എത്തിയതോടെ തലയെടുപ്പിനൊപ്പം വശ്യതയും കൈവന്ന ഈ വാഹനം തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ സ്വാസിക. ഹാരിയറിന്റെ ഉയര്‍ന്ന വകഭേദമായ എക്‌സ്.ടി.എ. പ്ലസ് ഡാര്‍ക്ക് എഡിഷന്‍ മോഡലാണ് സ്വാസിക സ്വന്തമാക്കിയ വാഹനം.

19.75 ലക്ഷം രൂപയാണ് ഹാരിയര്‍ എക്‌സ്.ടി.എ, പ്ലസ് ഡാര്‍ക്ക് എഡിഷന്റെ എക്‌സ്‌ഷോറൂം വില. പൂര്‍ണമായും കറുപ്പില്‍ മുങ്ങിയെത്തിയിട്ടുള്ള ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന്റെ സവിശേഷത. അറ്റ്‌ലസ് ബ്ലാക്ക് നിറത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. വശങ്ങളിലെ ഫെന്‍ഡറില്‍ ഡാര്‍ക്ക് എന്ന ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതിനൊപ്പം 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ക്ക് ബ്ലാക്ക് നിറം നല്‍കിയതാണ് റെഗുലര്‍ പതിപ്പില്‍ നിന്ന് ഡാര്‍ക്ക് എഡിഷനെ വ്യത്യസ്തമാക്കുന്നത്.

ഡാര്‍ക്ക് എഡിഷന്‍ മോഡലിന്റെ അകത്തളത്തിന്റെ ഭാവവും കറുപ്പാണ്. റെഗുലര്‍ ഹാരിയറില്‍ ബ്രൗണ്‍ നിറത്തിലുള്ള സീറ്റുകളായിരുന്നെങ്കില്‍ ഡാര്‍ക്ക് എഡിഷനില്‍ ബ്ലാക്ക് ലെതറിലാണ് സീറ്റ്. ബ്ലാക്ക്സ്റ്റോണ്‍ ഡാഷ്ബോര്‍ഡില്‍ ഗ്രേ ഫിനിഷിങ്ങുമുണ്ട്. ഡോര്‍ ഇന്‍സേര്‍ട്ടുകളും കറുപ്പിന് വഴിമാറിയിട്ടുണ്ട്. സ്റ്റിയറിങ്ങ് വീല്‍, ഡോര്‍ ഹാന്‍ഡില്‍ എന്നിവയ്ക്കും കറുപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ഫീച്ചറുകളെല്ലാം തന്നെ റെഗുലര്‍ പതിപ്പിനോട് സാമ്യമുള്ളതാണ്.

മെക്കാനിക്കല്‍ ഫീച്ചറുകള്‍ റെഗുലര്‍ ഹാരിയറുമായി പങ്കിട്ടാണ് ഡാര്‍ക്ക് എഡിഷന്‍ എത്തിയിട്ടുള്ളത്. 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 140 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 14 കിലോമീറ്ററിലധികം ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.

Content Highlights: Actress Swasika buys tata harrier sark edition, Tata Harrier Dark Edition, Swasika

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented