ഹുമ ഖുറേഷിക്ക് പുതിയ വാഹനം കൈമാറുന്നു | Photo: Facebook, PTI
വാലിമൈ, കാല തുടങ്ങിയ തമിഴ്ചിത്രങ്ങളിലൂടെയും വൈറ്റ് എന്ന മലയാള സിനിമയിലൂടെയും സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ വരെ സാന്നിധ്യമറിയിച്ചിട്ടുള്ള ബോളിവുഡ് നടിയാണ് ഹുമ ഖുറേഷി. വ്യത്യസ്ത മേഖലകളില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള ഈ താരം തന്റെ യാത്രകള്‍ക്കായി ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ ജി.എല്‍.എസ് 400ഡി എസ്.യു.വി. സ്വന്തമാക്കിയിരിക്കുകയാണ്. 1.19 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
മെഴ്‌സിഡീസിന്റെ ഏറ്റവും വലിയ എസ്.യു.വികളില്‍ ഒന്നാണ് ജി.എല്‍.എസ്.400ഡി എന്ന മോഡല്‍. മുംബൈയിലെ മെഴ്‌സിഡീസ് ബെന്‍സ് വിതരണക്കാരായ ഓട്ടോഹാങ്ങറില്‍ നിന്നാണ് ഹുമ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. മഹിളാദിനാചരണത്തിന്റെ ആഴ്ചയ്ക്ക് തുടക്കമിടുന്ന ദിവസം ഹുമ ഖുറേഷിക്ക് മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എസ്400ഡി കൈമാറാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന കുറിപ്പോടെ ഓട്ടോഹാങ്ങറിന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്‌റ്റൈലിഷ് ഡിസൈനും അത്യാഡംബര ഫീച്ചറുകളും നല്‍കിയാണ് മെഴ്സിഡസിന്റെ ഏറ്റവും മികച്ച എസ്.യു.വികളില്‍ ഒന്നാണ് ജി.എല്‍.എസ്. 400 ഡി ഒരുങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള ഒക്ടാഗണല്‍ ഗ്രില്ല്, എല്‍ഇഡിയില്‍ തീര്‍ത്ത മള്‍ട്ടിബീം ഹെഡ്ലാമ്പ്, അലുമിനിയം സ്‌കിഡ് പ്ലേറ്റ്, അഞ്ച് സ്പോക്ക് അലോയി വീല്‍ എന്നിവ ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുമ്പോള്‍, ഇന്‍ഫോടെയ്മെന്റ്, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഡിസ്പ്ലേകളാകുന്ന 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ ഇന്റീരിയറിലെ ഹൈലൈറ്റാകും.
3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 2925 സി.സിയില്‍ 325 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഇതിലെ ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. 9ജി-ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. കേവലം 6.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 238 കിലോമീറ്ററാണ്.
Content Highlights: Actress Huma Qureshi buys Mercedes Benz GLS400d SUV, Huma Qureshi, Mercedes Benz


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..