സ്വപ്‌ന വാഹനമായ ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ സ്വന്തമാക്കി നടി ഗ്രേസ് ആന്റണി


ഈ വാഹനത്തിന് 10.99 ലക്ഷം രൂപ മുതല്‍ 17.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

നടി ഗ്രേസ് ആന്റണി പുതിയ വാഹനത്തിന് സമീപം | Photo: Social Media

ഹാപ്പി വെഡിങ്ങിലെ ടീന, കുമ്പളങ്ങി നൈറ്റ്‌സിലെ സിമി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ഗ്രേസ് ആന്റണി. മികച്ച സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുന്ന താരം തന്റെ സ്വപ്‌നങ്ങളിലൊന്ന് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്. തന്റെ യാത്രകള്‍ക്കായി ഫോക്‌സ്‌വാഗണിന്റെ എസ്.യു.വി. വാഹനമായ ടൈഗൂണ്‍ സ്വന്തമാക്കിയതിന്റെ ത്രില്ലാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാം എന്ന കുറിപ്പോടെയാണ് ഗ്രേസ് ആന്റണി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ പുതിയ വാഹനത്തിനായി KL 39 S 3111 എന്ന നമ്പറും നടി സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, മുന്നില്‍ ജി.ടി. ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതിനാല്‍ 1.5 ലിറ്റര്‍ എന്‍ജിനാണ് നടി സ്വന്തമാക്കിയിട്ടുള്ളതെന്ന് വ്യക്തമാണ്. എന്നാല്‍, ഏത് വകഭേദമാണെന്നതില്‍ വ്യക്തതയില്ല.

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ നിരത്തുകളിലെത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് ഫോക്‌സ്വാഗണ്‍ ടൈഗൂണ്‍ എത്തിയിട്ടുള്ളത്. ഈ വാഹനത്തിന് 10.99 ലക്ഷം രൂപ മുതല്‍ 17.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഡൈനാമിക്കില്‍ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്പ്ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജി.ടി, ജി.ടി. പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. ഫോക്സ്വാഗണ്‍ MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

കണക്ടിവിറ്റി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമാണ് ടൈഗൂണിനെ ആകര്‍ഷകമാക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ്ങ് സെന്‍സര്‍, ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ആറ് എയര്‍ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ്, ഓട്ടോ ഡിമ്മിങ്ങ് ഐ.ആര്‍.വി.എം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, എന്നിവയാണ് ഈ വാഹനത്തില്‍ സുരക്ഷ ഒരുക്കുന്നത്.

Content Highlights: Actress Grace Antony Buys Volkswagen Taigun SUV, Actress Grace Antony, Volkswagen Taigun


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented