ദേശീയ അവാര്‍ഡിനൊപ്പം മറ്റൊരു സന്തോഷം; ബെന്‍സ്‌ എ.എം.ജി. സ്വന്തമാക്കി അപര്‍ണ ബാലമുരളി


59.40 ലക്ഷം രൂപയാണ് അപര്‍ണ ബാലമുരളി സ്വന്തമാക്കിയ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

അപർണ ബാലമുരളി, ബെൻസ് എ.എം.ജി. ജി.എൽ.എ.35 | Photo: Social Media

ഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി ദേശീയ അവാര്‍ഡ്‌ നേട്ടത്തിന്റെ നിറവില്‍ നില്‍ക്കുന്ന അപര്‍ണ ബാലമുരളി തന്റെ യാത്രകള്‍ക്കായി മെഴ്‌സിഡസ് ബെന്‍സിന്റെ കരുത്തന്‍ മോഡലായ എ.എം.ജി. ജി.എല്‍.എ.35 സ്വന്തമാക്കി. ജസ്റ്റ് എ.എം.ജി. തിങ്ങ്‌സ് എന്ന കുറിപ്പോടെ പുതിയ വാഹനം സ്വന്തമാക്കിയ വിവരം അപര്‍ണ ബാലമുരളി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

മെഴ്‌സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയാണ് അപര്‍ണയുടെ ഗ്യാരേജിലെത്തിയിട്ടുള്ള ജി.എല്‍.എ.35. മികച്ച ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. എ.എം.ജി മോഡല്‍ സിഗ്‌നേച്ചര്‍ 15 വെര്‍ട്ടിക്കിള്‍ സ്ലാറ്റ് പാനമേരിക്കാന ഗ്രില്ല്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള ഹൈ പെര്‍ഫോമെന്‍സ് ഹെഡ്ലൈറ്റ്, വലിയ എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ഈ മോഡലിനെ സ്റ്റൈലിഷാക്കുന്നത്.

മെഴ്‌സിസീഡിന്റെ മറ്റ് വാഹനങ്ങള്‍ പോലെ ആഡംബര ഭാവമാണ് അകത്തളത്തിനുള്ളത്. ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിനുമായി 10.25 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്‌പ്ലേകള്‍, ഗ്ലോസി പിയാനോ ബ്ലാക്ക് നിറത്തിലുള്ള സെന്റര്‍ കണ്‍സോള്‍, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

കരുത്തന്‍ പെര്‍ഫോമെന്‍സും ബെന്‍സിന്റെ ഈ എസ്.യു.വിയുടെ മുഖമുദ്രയാണ്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 1991 സി.സിയില്‍ 301.73 ബി.എച്ച്.പി. പവറും 400 എന്‍.എം.ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 5.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

Content Highlights: Actress Aparna Balamurali Buys Mercedes-Benz AMG GLA 35 SUV, Aparna Balamurali, Benz AMG GLA 35


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented