ഇലക്ട്രിക് രണ്ടാമന്‍; ടെസ്‌ലയ്ക്ക് ശേഷം BMW iX സ്വന്തമാക്കി റിതേഷ്-ജെനീലിയ താരദമ്പതിമാര്‍


ഈ വാഹനത്തിന് 1.16 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ബി.എം.ഡബ്ല്യു ആദ്യമായി ഇന്ത്യയില്‍ ഇറക്കുന്ന ഫുള്‍ ഇലക്ട്രിക് മോഡലാണ് iX.

റിതേഷ്-ജെനീലിയ താരദമ്പതിമാർ സ്വന്തമാക്കിയ പുതിയ വാഹനം | Photo: Social Media

ന്ത്യയിന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് കാണുന്നത്ര പ്രചാരം നേടുന്നതിന് മുമ്പുതന്നെ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനം സ്വന്തമാക്കിയവരാണ് റിതേഷ് ദേശ്മുഖ്-ജെനീലിയ താരദമ്പതികള്‍. ഇവരുടെ വാഹന ശേഖരത്തിലേക്ക് രണ്ടാമതൊരു ഇലക്ട്രിക് വാഹനം കൂടി എത്തിയിരിക്കുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച iX ഇലക്ട്രിക്കാണ് ഈ താരദമ്പതികളുടെ ഗ്യാരേജിലെ പുതിയ ഇലക്ട്രിക് സാന്നിധ്യം.

മഹാരാഷ്ട്രയുടെ ലാത്തൂര്‍ ആര്‍.ടി.ഓഫീസില്‍ ഓഗസ്റ്റ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനത്തിന് 1.16 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. ബി.എം.ഡബ്ല്യു ആദ്യമായി ഇന്ത്യയില്‍ ഇറക്കുന്ന ഫുള്‍ ഇലക്ട്രിക് മോഡലാണ് iX. കമ്പനിയുടെ ഇലക്ട്രിക് ഒണ്‍ലി ആര്‍കിടെക്ചറില്‍ ഒരുങ്ങുന്ന ഈ വാഹനം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്താണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബി.എം.ഡബ്ല്യു ഈ വാഹനം അവതരിപ്പിച്ചത്.

എക്‌സ് ഡ്രൈവ്40 എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് iX വിപണിയില്‍ എത്തിയിട്ടുള്ളത്. 326 പി.എസ്. പവറും 630 എന്‍.എം. ടോര്‍ക്കുമേകുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 76.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്ക് ഒറ്റത്തവണ ചാര്‍ജില്‍ 425 കിലോമീറ്റര്‍ യാത്രയും ഒരുക്കും. കേവലം 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാണ്.

2.3 കിലോവാട്ട് ചാര്‍ജറാണ് ഈ വാഹനത്തിനൊപ്പം നല്‍കുന്നത്. ഏഴ് മണിക്കൂറാണ് ഈ ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി നിറയാനുള്ള സമയം. എന്നാല്‍, ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചും ബി.എം.ഡബ്ല്യു iX ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 50 കിലോവാട്ട് കപ്പാസിറ്റിയുടെ ചാര്‍ജര്‍ ഉപയോഗിച്ച് 73 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 150 കിലോവാട്ട് ചാര്‍ജറിന്റെ സഹായത്തോടെ 31 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാനാകുമെന്നുമാണ് നിര്‍മാതാക്കളുടെ ഉറപ്പ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ മോഡല്‍ എക്‌സ് ആണ് റിതേഷിന്റെ ഗ്യാരേജിലെത്തിയ ആദ്യ ഇലക്ട്രിക് വാഹനം. എന്നാല്‍, അദ്ദേഹം അമേരിക്കയില്‍ ഉപയോഗിക്കുന്ന വാഹനമാണിതെന്നാണ് സൂചന. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. മുന്നിലെ മോട്ടോര്‍ 255 ബി.എച്ച്.പിയും പിന്നിലെ മോട്ടോര്‍ 496 ബി.എച്ച.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. 967 എന്‍.എം. ടോര്‍ക്കാണ് ഇരുമോട്ടോറും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്നത്.

Content Highlights: Actors Riteish and Genelia Deshmukh buy BMW iX Electric car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented