എന്റെ പുതിയ വാലന്റൈന്‍; ഫോര്‍ഡ് മസ്താങ് ജി.ടി. സ്വന്തമാക്കി നടന്‍ ടിനി ടോം


2 min read
Read later
Print
Share

ഇന്ത്യയില്‍ ഏകദേശം 75 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണ് ടിനി ടോം സ്വന്തമാക്കിയ ഫോര്‍ഡ് മസ്താങ്ങ് ജി.ടി.

ടിനി ടോം തന്റെ പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Facebook/Harman Motors

മിമിക്രിയിലൂടെ സിനിമയിലെത്തി തിരക്കുള്ള നടനായി മാറിയ വ്യക്തിയാണ് ടിനി ടോം. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടവും ആഗ്രഹവും അദ്ദേഹം മുമ്പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. ഗ്യാസ് കയറ്റിയ മാരുതി 800-ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്യാരേജില്‍ പജേറോ സ്‌പോട്ട്, ബി.എം.ഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ വാഹനങ്ങളാണുള്ളത്. ഈ വാഹനങ്ങള്‍ക്കിടയിലേക്ക് ഒരു മസില്‍ കാര്‍ കൂടി എത്തിച്ചിരിക്കുകയാണ് ടിനി ടോം.

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള സ്‌പോര്‍ട്‌സ് കാറായ മസ്താങ്ങാണ് ടിനിയുടെ ഗ്യാരേജില്‍ എത്തിയിട്ടുള്ള ഏറ്റവും പുതിയ താരം. ഷെല്‍ബി പെര്‍ഫോമെന്‍സ് കിറ്റ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഈ ആഡംബര പെര്‍ഫോമെന്‍സ് വാഹനം കേരളത്തിലെ മുന്‍നിര പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് ടിനി ടോം സ്വന്തമാക്കിയിരിക്കുന്നത്. കുടുംബ സമേതമെത്തിയാണ് പുതിയ അതിഥിയെ താരം ഗ്യാരേജിലേക്ക് ആനയിച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ടിനി ടോം പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ പുതിയ വാലന്റൈന്‍ എന്ന തലക്കെട്ടോടെ ടിനി ടോമും പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഇന്ത്യയില്‍ ഏകദേശം 75 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണ് ടിനി ടോം സ്വന്തമാക്കിയ ഫോര്‍ഡ് മസ്താങ്ങ് ജി.ടി.

ഫോര്‍ഡിന്റെ മാതൃരാജ്യമായ അമേരിക്കയില്‍ എത്തിയിട്ടുള്ള മസ്താങ്ങില്‍നിന്ന് വ്യത്യസ്തമായ എന്‍ജിനിലാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 5.0 ലിറ്റര്‍ Ti-VCT V8 എഞ്ചിന്‍ 395.5 ബിഎച്ച്പി കരുത്തും 515 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സെക്കന്‍ഡില്‍ മസ്താങ് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗം. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സില്‍ നോര്‍മല്‍, സ്‌പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ ഡ്രൈവിങ് മോഡുകളും ഇതിലുണ്ട്.

അഗ്രസീവ് ലുക്കില്‍ ഒരുങ്ങിയിട്ടുള്ള സ്പോട്സ് വാഹനമെന്നാണ് ഫോര്‍ഡ് മസ്താങ്ങിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. കുതിര കുതിച്ച് ചാടുന്ന ബ്രാന്റ് ലോഗോ പതിപ്പിച്ച ഗ്രില്ല്, പ്രൊജക്ഷന്‍ ഹെഡാലാമ്പ്, സ്പോര്‍ട്ടി ഭാവം നല്‍കുന്ന ബമ്പര്‍, നീളമേറിയ വലിയ ബോണറ്റ്, ബ്ലാക്ക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലുകള്‍, ഒഴുകി ഇറങ്ങുന്ന റൂഫ് എന്ന എല്‍.ഇ.ഡി. ബാറുകളായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ, ജി.ടി. ബാഡ്ജിങ്ങ് എന്നിവയാണ് ഈ വാഹനത്തെ സ്പോര്‍ട്ടിയാക്കുന്നത്.

Content Highlights: Actor Tini Tom Buys Ford Mustang GT muscle car, Ford Mustang Sports car, Tini Tom

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Mammootty

1 min

പുതിയ ബെന്‍സിനും 369 സ്വന്തമാക്കി മമ്മൂട്ടി; ഇഷ്ടനമ്പര്‍ സ്വന്തമാക്കിയത് ത്രികോണ മത്സരത്തിലൂടെ

Sep 19, 2023


Mahindra Bolero Neo Ambulance

2 min

ബൊലേറൊ നിയോയെ അടിസ്ഥാനമാക്കി പുതിയ ആംബുലന്‍സ് എത്തിച്ച് മഹീന്ദ്ര; വില 13.99 ലക്ഷം

Sep 21, 2023


Private Bus

1 min

ഓട്ടത്തില്‍ ഒരു ടയര്‍ പൊട്ടി,മാറ്റിയിട്ടതും തേഞ്ഞുതീരാറായത്, ഒടുവില്‍ ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

Sep 19, 2023


Most Commented