ഹുറാകാന്‍ നല്‍കി ഉറുസ് വാങ്ങി; ലംബോര്‍ഗിനി എസ്.യു.വി. സ്വന്തമാക്കി നടന്‍ പൃഥ്വിരാജ് | Video


2 min read
Read later
Print
Share

4.35 കോടി രൂപയായിരുന്നു 2019-ല്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില

പൃഥ്വിരാജ് ലംബോർഗിനി ഉറുസിന് സമീപം | Photo: Social Media

ലയാള സിനിമതാരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് വീണ്ടും ലംബോര്‍ഗിനിയുടെ മറ്റൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്. 2019-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വില സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.

കേരളത്തിലെ പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് കേരളാ രജിസ്‌ട്രേഷനിലുള്ള ലംബോര്‍ഗിനി ഉറുസ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 4.35 കോടി രൂപയായിരുന്നു 2019-ല്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് വിലയിരുത്തല്‍. അതേസമയം, അദ്ദേഹത്തിന്റെ കൈവശം നിലവിലുള്ള ലംബോര്‍ഗിനി ഹുറാകാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് പൃഥ്വിരാജ് ഉറുസ് എസ്.യു.വി. സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018-ലാണ് പൃഥ്വിരാജ് ഹുറകാന്‍ സ്വന്തമാക്കിയത്. നാല് വര്‍ഷത്തിനിടെ ഇത് വെറും 2000 കിലോമീറ്റര്‍ മാത്രമാണ് ഓടിയിരിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വാങ്ങിയിരിക്കുന്ന ഉറുസ് 5000 കിലോമീറ്ററോളം മാത്രമേ ഓടിയിട്ടുള്ളതെന്നതും കൗതുകമാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്.യു.വി. മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. പിന്നീട് സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഇന്ത്യയിലും വിതരണം ആരംഭിക്കുകയായിരുന്നു.

സ്പോര്‍ട്സ് കാറിന്റെയും എസ്.യു.വി.യുടെയും സവിശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന വാഹനം എന്ന ഖ്യാതിയുള്ള ഈ ആഡംബര എസ്.യു.വി ഫോക്സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം.

നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്‍കുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്.

Content Highlights: Actor Prithviraj Sukumaran buys Lamborghini Urus SUV, Prithviraj Sukumaran, Lamborghini

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kunchacko Boban, Land Rover Defender

2 min

കുഞ്ചാക്കോ ബോബന്റെ യാത്രകള്‍ ഇനി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിലും

Jun 2, 2023


Ajay Devgn-BMW i7

2 min

ഗ്യാരേജിലെ ആദ്യ ഇ.വി; 1.95 കോടിയുടെ ബി.എം.ഡബ്ല്യു ഐ7 ഇലക്ട്രിക്കുമായി അജയ് ദേവ്ഗണ്‍

May 29, 2023


Sachin Tendulkar-Lamborghini Urus S

2 min

സച്ചിന്റെ ഗ്യാരേജിലെ ആദ്യ ലംബോര്‍ഗിനി; ഉറുസ് എസ് സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം

Jun 2, 2023

Most Commented