ടൊയോട്ട വെൽഫയർ, നിവിൻ പോളി | Photo: Social Media
മോഹന്‍ലാന്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, വിജയ് ബാബു... ഇങ്ങനെ നീളുന്ന മലയാള സിനിമയിലെ ടൊയോട്ട വെല്‍ഫയര്‍ ഉടമകളുടെ പട്ടികയിലേക്ക് പുതുതായി സ്ഥാനം പിടിച്ചിരിക്കുകയാണ് യുവതാരമായ നിവിന്‍ പോളിയും. ലക്ഷ്വറി കാരവാന് സമാനമായ യാത്ര അനുഭവം പകരുന്ന ഈ അത്യാഡംബര വാഹനം കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പായ നിപ്പോണ്‍ ടൊയോട്ടയില്‍നിന്നാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ്ങിലുള്ള വെല്‍ഫയറാണ് താരത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' റിലീസ് ചെയ്യാനിരിക്കെയാണ് നിവിൻ ഈ ആഡംബര വണ്ടി സ്വന്തമാക്കുന്നത്.
എക്‌സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 90.80 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. നിരത്തുകളില്‍ എത്തുമ്പോള്‍ 1.15 കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ വിലയാകുക. പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ആഡംബരമാണ് വെല്‍ഫയര്‍ ഒരുക്കുന്നത്. പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.
പിന്‍നിര സീറ്റ് യാത്രക്കാരുടെ വാഹനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മോഡലാണ് ടൊയോട്ട വെല്‍ഫയര്‍. ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം അലങ്കരിച്ചിട്ടുള്ളത്. ആഡംബര സംവിധാനങ്ങള്‍ക്ക് പുറമെ, അടിസ്ഥാന സൗകര്യങ്ങളായ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്.

ബോക്‌സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, ക്രോമിയം ആവരണങ്ങള്‍ നല്‍കി അലങ്കരിച്ചിട്ടുള്ള റേഡിയേറ്റര്‍ ഗ്രില്ല്, പുതുമയാര്‍ന്ന ബംമ്പര്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിക്കുന്നത്. 4935 എം.എം. നീളവും 1850 എം.എം. വീതിയും 1895 എം.എം. ഉയരവുമുള്ള ഈ വാഹനത്തിന് 3000 എം.എം. വീല്‍ബേസുണ്ട്.
ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് വെല്‍ഫയര്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 2494 സി.സിയുള്ള എന്‍ജിന്‍ 115.32 ബി.എച്ച്.പി. പവറും 198 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതോടെ കരുത്ത് വീണ്ടും ഉയരുമെന്നാണ് സൂചന. സി.വി.ടി. ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും വെല്‍ഫയറില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: actor nivin pauly buys toyota vellfire luxury mpv, nivin pauly, toyota vellfire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..