ക്ഷേത്ര നടക്കല്‍ പൂജ, നാരങ്ങയുടച്ച് തുടക്കം; മോഹന്‍ലാലിന്റെ കാരവാന്‍ വീഡിയോയുമായി ആശിര്‍വാദ് | Video


മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്.

മോഹൻലാലിന്റെ പുതിയ കാരവാൻ | Photo: Aashirvad Cinemas

ഡിസൈനിങ്ങും മിനുക്കുപണികളുമെല്ലാം പൂര്‍ത്തിയാക്കി നടന്‍ മോഹന്‍ലാലിന്റെ കാരാവാന്‍ നിരത്തുകളില്‍ ഇറങ്ങിയിരിക്കുകയാണ്. ചിത്രങ്ങളിലൂടെ മാത്രം ആരാധകര്‍ കണ്ട ഈ അത്യാഡംബര കാരവാന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. എക്സ്റ്റീരിയറിലെ സൗന്ദര്യത്തിനൊപ്പം ഇന്റീരിയറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനമായ സംവിധാനങ്ങളും ഒരുക്കിയാണ് ഈ കാരവാന്‍ മോഹന്‍ലാലിന്റെ കൈവശം എത്തിയിരിക്കുന്നത്.

വാഹനത്തിനുള്ളില്‍ ഒരുക്കിയിട്ടുള്ള ലിവിങ്ങ് റൂമിന്റെയും മേക്കപ്പ് ഏരിയയുടെയുമൊക്കെ ദൃശ്യങ്ങള്‍ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്ന് വരുന്ന എല്‍.ഇ.ഡി. ടീവിയും കൗതുകമുള്ള കാഴ്ചയാണ്. തുകലില്‍ പൊതിഞ്ഞിട്ടുള്ള ആഡംബര ഭാവമുള്ള സോഫ സെറ്റി, ഫ്രിഡ്ജ്, വാഷ് റൂം, തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. ലിവിങ്ങ് റൂമിന്റെ റൂഫ് പ്രത്യേകം ലൈറ്റുകളും മറ്റും നല്‍കി ഒരുക്കിയിരിക്കുന്നതും അകത്തളത്തിന്റെ സവിശേഷതയാണ്.



കഴിഞ്ഞ ദിവസം അദ്ദേഹം വാഹനം സ്വീകരിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാലിന്റെ കാരവാന്‍ ഡിസൈന്‍ ചെയ്ത ബിജു മാര്‍ക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. കേരളത്തിലെ സ്പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെ പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്.

എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴിലാണ് മോഹന്‍ലാല്‍ ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്.

Content Highlights: Actor Mohanlal new caravan from Ojes Automobiles, Caravan Full Video by Aashirvad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented