2255 വിട്ടില്ല; ഇഷ്ടനമ്പറില്‍ പുതിയ ആഡംബര കാരവാന്‍ സ്വന്തമാക്കി മോഹന്‍ലാല്‍


എറണാകുളം ആര്‍.ടി.ഒയിക്ക് കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

മോഹൻലാൽ സ്വന്തമാക്കിയ പുതിയ കാരവാൻ | Photo: Social Media

കടുത്ത വാഹനപ്രേമിയെന്ന വിശേഷണമില്ലെങ്കിലും ടൊയോട്ട വെല്‍ഫയര്‍, മെഴ്‌സിഡീസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും മികച്ച വാഹനങ്ങളാണ്‌ സൂപ്പര്‍സ്റ്റാറായ മോഹന്‍ലാലിന്റെ ഗ്യാരേജിലുള്ളത്. ഈ വാഹനങ്ങള്‍ക്കിടയിലേക്ക് ഒരു പുതിയ താരത്തെ കൂടി എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രക്കായി പുതുപുത്തന്‍ ക്യാരവനാണ് മോഹന്‍ലാലിന്റെ വാഹനശേഖരത്തിലേക്ക് എത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലാണ് മോഹന്‍ലാലിന്റെ കാരവാന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് കൂടുതല്‍ അഴകേകുന്നതിനായി വശങ്ങളില്‍ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിരിക്കുന്നത്.





ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. കിടപ്പുമുറിയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.

3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Actor Mohanlal Buys New Caravan, Bharatbenz 1017 Caravan, Mohanlal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented