പോര്‍ഷെ ടൈകാന്‍ 4എസ് ടെസ്റ്റ് ഡ്രൈവ് ചെയ്ത് മമ്മൂട്ടി; ഗ്യാരേജിലേക്ക് ആദ്യ ഇലക്ട്രിക് കാര്‍? Video


1 min read
Read later
Print
Share

മമ്മൂട്ടി, പോർഷെ ടൈകാൻ 4എസ് | Photo: Social Media

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനപ്രേമം കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം. ആഡംബര എസ്.യു.വി. മുതല്‍ സൂപ്പര്‍ കാറുകള്‍ പോലും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. ഈ വാഹനങ്ങളിലേക്ക് അടുത്തായി എത്തുന്നത് ഒരു ഇലക്ട്രിക് സൂപ്പര്‍ കാറാണോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ദൃശ്യത്തെ തുടര്‍ന്നാണ് മമ്മൂട്ടിയുടെ ഗ്യാരേജില്‍ ഇനിയെത്തുന്ന ഇലക്ട്രിക് വാഹനമാണോയെന്ന ചോദ്യമുയരുന്നത്.

പോര്‍ഷെയും ഇലക്ട്രിക് വാഹന മോഡലായ ടൈകാന്‍ 4 എസ് മമ്മൂട്ടി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. dq cars 369 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് മാംമ്പ ഗ്രീന്‍ നിറത്തിലുള്ള പോര്‍ഷെ ടൈകാന്‍ മമ്മൂട്ടി ഓടിക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊച്ചിയിലെ പോര്‍ഷെ സെന്ററിലെ വാഹനമാണ് അദ്ദേഹത്തിന് ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത്.

ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ പതിപ്പാണ് ടൈകാന്‍. കഴിഞ്ഞ വര്‍ഷമാണ് ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയത്. പോര്‍ഷെയും ആദ്യ ഫുള്‍ ഇലക്ട്രിക് വാഹനവും ടൈകാനാണ്. വിവിധ ഡ്രൈവിങ്ങ് മോഡുകളുള്ള ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 370 കിലോമീറ്റര്‍ മുതല്‍ 512 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നതും ഈ ഇലക്ട്രിക് സൂപ്പര്‍ കാറിന്റെ സവിശേഷതയായിരുന്നു.

കേവലം നാല് സെക്കന്റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തില്‍ ഒരുങ്ങിയിട്ടുണ്ട്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. 530 പി.എസ്. ആയിരുന്നു ഈ വാഹനത്തിന്റെ പവര്‍.1.64 കോടി രൂപയാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ടൈകാന്‍ 4എസ് ഉള്‍പ്പെടെ നാല് മോഡലാണ് ഇലക്ട്രിക് ടൈകാന്‍ നിരയിലുള്ളത്.

Content Highlights: actor mammootty drives porche taycan 4s electric super car, mammootty, porche electric car

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Headlight

2 min

എതിരെ വരുന്ന വാഹനങ്ങൾക്കു മാത്രമല്ല, മുന്നിൽ പോകുന്നവയ്ക്കും ലൈറ്റ് ഡിം ആക്കിക്കൊടുക്കണം;

Sep 29, 2023


Mercedes AMG G63 Grand Edition

2 min

ഇന്ത്യക്ക് 25 എണ്ണം മാത്രം, വില 4 കോടിരൂപ; എ.എം.ജി. ഗ്രാന്റ് എഡിഷന്‍ പുറത്തിറക്കി മെഴ്‌സിഡീസ്

Sep 28, 2023


Honda Elevate

2 min

എതിരാളികൾക്ക് ചങ്കിടിപ്പ്; ഒരു നഗരത്തില്‍ ഒറ്റദിവസം മാത്രം ഇറങ്ങിയത് 200 ഹോണ്ട എലിവേറ്റ്

Sep 27, 2023


Most Commented